പാലക്കാട്: 22 ലക്ഷംരൂപ വില മതിക്കുന്ന അഫ്ഗാനിസ്ഥാന്‍ കറന്‍സിയുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. വെല്ലൂര്‍ വാണിയമ്പാടി ഷാക്കിറാബാദ് മുസ്‌ലിവൂര്‍ സ്വദേശി അബ്ദുള്‍ഹമീദിനെ (41) യാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയത്. സ്‌പെഷല്‍ ബ്രാഞ്ച് പോലീസിന് ലഭിച്ച രഹസ്യസന്ദേശത്തെത്തുടര്‍ന്നാണ് അബ്ദുള്‍ഹമീദിനെ അറസ്റ്റുചെയ്തത്. അബ്ദുള്‍ഹമീദിന്റെ ഭാര്യവീട് മണ്ണാര്‍ക്കാട്ടാണ്.
10,000 എന്ന് രേഖപ്പെടുത്തിയ 200 കറന്‍സികളാണ് പിടിച്ചെടുത്തത്. ഒന്നിന് 11,700 രൂപയാണ് ഇന്ത്യന്‍മൂല്യം. പാലക്കാട്ടുള്ള ഒരാള്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന് അബ്ദുള്‍ഹമീദ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. ട്രിച്ചിയില്‍നിന്നാണ് കറന്‍സി കൊണ്ടുവന്നത്. വെല്ലൂരില്‍ ഇയാളുടെ വീട് കേന്ദ്രീകരിച്ച് പോലീസ് തുടരന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 200 കറന്‍സി കൈമാറിയാല്‍ ഒരുലക്ഷം രൂപ തനിക്ക് കിട്ടുമെന്നും ഇയാള്‍ വെളിപ്പെടുത്തി.
ബാങ്കില്‍ കാണിച്ച് ശരിയായ കറന്‍സിയാണെന്ന് ഉറപ്പുവരുത്തിയെങ്കിലും റിസര്‍വ് ബാങ്ക് അധികൃതരുടെ പരിശോധനയ്ക്ക് ശേഷമേ ഉറപ്പിക്കാനാവൂ. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി കേസ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് കൈമാറും. ഫോറിന്‍ എക്‌സ്‌ചേഞ്ച് ഓഫ് മണി ആക്ട് (ഫെമ) പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തുക. അബ്ദുള്‍ഹമീദിനെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case, Arrested
No comments:
Post a Comment