നിസാമാബാദ്: പത്താംക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ ഹോസ്റ്റലില്‍ കുഞ്ഞിന് ജന്മംനല്‍കി. പുറം ലോകമറിയാതിരിക്കാന്‍ കുഞ്ഞിനെ ഹോസ്റ്റല്‍ ജനല്‍വഴി പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി. നിസാമാബാദിലെ ഗേള്‍സ് റെസിഡന്‍സ് സ്‌കൂളിലാണ് സംഭവം. 16 വയസുമാത്രമുള്ള പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.
സംഭവം പുറത്തറിയാതിരിക്കാന്‍ നവജാതശിശുവിനെ ഹോസ്റ്റലിന്റെ ജനാലവഴി ടോയ്‌ലറ്റിലേക്ക് എറിയുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. പിതൃസഹോദരിയുടെ മകനുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ അവധിക്ക് പെണ്‍കുട്ടി പ്രതിശ്രുത വരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
പ്രതിശ്രുതവരനുമായുള്ള ബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്ന് പറയുന്നു. സ്‌കൂളില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വയറ്റില്‍ തുണിവലിച്ചുമുറുക്കി കെട്ടിയാണ് ഗര്‍ഭം മറച്ചുവെച്ചത്. സ്‌കൂളിലെ നഴ്‌സിംഗ് ജീവനക്കാര്‍ക്കുപോലും ഇത് കണ്ടെത്താനായില്ല. പ്രസവത്തോടെ ആരോഗ്യസ്ഥിതി മോശമായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.കുട്ടിയെ കൊലപ്പെടുത്തിയതിന് പെണ്‍കുട്ടിക്കെതിരെയും പീഡനത്തിന് പ്രതിശ്രുതവരനെതിരെയും പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delivery, Hostal, Baby, Murder
No comments:
Post a Comment