Latest News

എന്‍ഡോസള്‍ഫാന്‍: പ്രധാനമന്ത്രിയുടെ നിലപാടില്‍ ദുരൂഹത: ബിജെപി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട നടപടിയില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു.

എന്‍ഡോസള്‍ഫാന്‍ ബാധിതരോടുള്ള കോണ്‍ഗ്രസിന്റെ സമീപനം വ്യക്തമാകുന്നതാണ് ഈ നടപടി. വര്‍ഷങ്ങളായി സമരം ചെയ്യുന്ന ഇരകള്‍ക്ക് പാക്കേജ് നടപ്പിലാക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് വേണ്ടി റിപ്പോര്‍ട്ട് ചോദിക്കുന്നത് കമ്പനിയും സര്‍ക്കാരും തമ്മിലുള്ള അവിഹിത ബന്ധമാണ് വെളിവാകുന്നത്. 

എന്‍ഡോസള്‍ഫാന്‍ ലോബികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തിയിരിക്കുകയാണ്. ഈ നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇരകളോടുള്ള ഈ അനീതിയില്‍ കേരളത്തില്‍ നിന്നുമുള്ള കേന്ദ്രമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണം. ജനസമ്പര്‍ക്ക പരിപാടിയില്‍ നൂറുകണക്കിന് അസുഖബാധിതരെ കണ്ട് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയ ഉമ്മന്‍ചാണ്ടിക്കും ഇതിന് മറുപടി പറയാന്‍ ബാധ്യതയുണ്ടെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.