Latest News

പോസ്റ്ററുകളില്‍ അശ്ലീലം: തെലുങ്ക് നടന്‍ രാം ചരണിനെതിരെ കേസ്

ഹൈദരാബാദ്: തെലുങ്ക് യുവതാരം രാം ചരണ്‍ തേജയ്ക്കും മറ്റ് ഒന്‍പത് പേര്‍ക്കുമെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. രാംചരണിന്റെ പുതിയ സിനിമയായ 'യേവാഡു'വിന്റെ പോസ്റ്ററുകളില്‍ അശ്ലീലച്ചുവയുണ്ടെന്ന് ആരോപിച്ചാണ് കേസെടുത്തിട്ടുള്ളത്. 

ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകള്‍ മുഴുവന്‍ അശ്ലീലം നിറഞ്ഞതാണെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. കെ. നാഗേന്ദ്ര പ്രസാദ് എന്നയാളിന്റെ പരാതിയിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്. തെലുങ്ക് സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവിയുടെ മകനാണ് രാം ചരണ്‍.

രാം ചരണിനെ കൂടാതെ യേവാഡുവിന്റെ സംവിധായകന്‍ വംശി പൈഡിപ്പള്ളി, നിര്‍മ്മാതാവ് എന്നിവരടക്കമുള്ള ഒന്‍പത് സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ 12നാണ് സിനിമ റീലീസ് ചെയ്തത്. എമി ജാക്‌സണും ശ്രുതി ഹസനുമാണ് സിനിമയിലെ നായികമാര്‍. രാം ചരണിന്റെ നായക്, മഗധീര തുടങ്ങിയ സിനിമകള്‍ മലയാളത്തിലും റീമേക്ക് ചെയ്ത് വന്നിരുന്നു. മലയാളത്തില്‍ നിരവധി ആരാധകരുള്ള നടനാണ് രാംചരണ്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ram Charan, Actress, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.