Latest News

രോഗത്തെ അതിജീവിച്ച് മംമ്ത വീണ്ടും സിനിമയില്‍ സജീവമാകുന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹന്‍ദാസ് വീണ്ടും സിനിമയില്‍ സജീവമാകുന്നു. ടു നൂര്‍ വിത്ത് ലൗ എന്ന ചിത്രത്തിലാണ് മംമ്ത വീണ്ടും എത്തുന്നത്. മുന്‍കാല നടി ജയഭാരതിയുടെ മകന്‍ കൃഷാണ് ചിത്രത്തിലെ നായകന്‍.

അനില്‍ ബാബു ഒരുക്കുന്ന ചിത്രത്തില്‍ കനിഹ, മിത്ര കുര്യന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡാ തടിയാ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ശേഖര്‍ മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മയൂഖം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ മംമ്ത മോഹന്‍ദാസ് അതിവേഗത്തില്‍ മലയാളികളുടെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ നായികയായി മാറി. 2010 ല്‍ താന്‍ ക്യാന്‍സര്‍ രോഗം പിടിപെടുകയും പിന്നീട് ഏതാനുംകാലം സിനിമാ ലോകത്തു നിന്നും വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് രോഗത്തെ അതിജീവിച്ച് എത്തിയ മംമ്ത മലയാളം തമിഴ് തെലുങ്ക് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ നിരവധി ഹിറ്റുകള്‍ സ്വന്തം പേരില്‍ കുറിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malayalam Movie, Actress, Mamatha Mohandas

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.