Latest News

വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം സദാചാരവിരുദ്ധമെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സദാചാര വിരുദ്ധമാണെന്നും അത് എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഡല്‍ഹി കോടതി.

വിവാഹവാഗ്ദാനമുണ്ടെന്നതിന്റെ പേരില്‍ മുതിര്‍ന്ന രണ്ടുപേര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് എല്ലാ സമയത്തും ബലാത്സംഗമായി കണക്കാക്കാനാവില്ല;വാഗ്ദാനത്തില്‍നിന്ന് പുരുഷന്‍ പിന്നീട് പിന്മാറിയാല്‍ പോലും. വിദ്യാഭ്യാസവും ജോലിയുമുള്ള മുതിര്‍ന്ന സ്ത്രീ വിവാഹവാഗ്ദാനം കിട്ടിയെന്നതിന്റെ പേരില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സ്വന്തം നാശത്തിനാണെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിരേന്ദര്‍ ഭട്ട് പറഞ്ഞു.

വരുംവരായ്കകളെക്കുറിച്ചും ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ വിവാഹവാഗ്ദാനം ചിലപ്പോള്‍ പാലിച്ചേക്കില്ലെന്നും ആ പ്രവൃത്തി സദാചാരവിരുദ്ധമാണെന്ന് പെണ്‍കുട്ടി അറിഞ്ഞിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ലോകത്ത് ഒരു മതവും വിവാഹപൂര്‍വ ലൈംഗികബന്ധം അനുവദിക്കുന്നില്ലെന്നും ഒരു അന്താരാഷ്ട്ര കമ്പനി ഉദ്യോഗസ്ഥനായ യുവാവിനെ ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കി കോടതി പറഞ്ഞു.

അനാഥയായ യുവതി 2011-ല്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പഞ്ചാബ് സ്വദേശിയായ 29-കാരനെ പോലീസ് അറസ്റ്റുചെയ്യുന്നത്. ഇന്റര്‍നെറ്റ് ചാറ്റിങ്ങിനിടെ കണ്ടുമുട്ടിയ യുവാവ് വിവാഹവാഗ്ദാനം നല്‍കി നിരവധിതവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്നും പിന്നീട് വാഗ്ദാനലംഘനം നടത്തി വഞ്ചിച്ചുവെന്നുമായിരുന്നു പരാതി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi Court, Order

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.