കൊച്ചി: നടി നസ്രിയയും താനുമായുള്ള വിവാഹം വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചെന്ന് ഫഹദ് ഫാസില്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നസ്രിയയോട് ഇപ്പോഴുള്ള പ്രണയ തീവ്രത വര്‍ണ്ണിച്ച് ഫഹദ് മനസു തുറന്നത്.
തന്നെ വിവാഹം കഴിക്കുകയെന്നത് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗവും സാഹസികതയുമാണ്. ഒരു പെണ്‍കുട്ടി അതിന് തയ്യാറായിരിക്കുന്നു. എന്റെ വീട്ടുകാര്‍ അവളെ ഒരുപാട് ഇഷ്ടപ്പെടുന്നു. അവളോട് ഞാനും ഒരുപാട് സംസാരിച്ചു. അവളോട് ഞാന്‍ പ്രണയത്തിലുമായി. എന്നെത്തന്നെ അദ്ഭുതപ്പെടുത്തി ഒരു പരമ്പരാഗത വിവാഹത്തിന് ഞാന്‍ സമ്മതം മൂളുകയും ചെയ്തു. നസ്രിയ എന്നെ അടിമുടി മാറ്റി. മരണം വരെയും, അതിനപ്പുറവും നസ്രിയയെ സ്‌നേഹിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുകയാണ്, ഫഹദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആശംസകള്‍ അറിയിച്ച ആരാധകര്‍ക്ക് ഫഹദ് നന്ദി പറഞ്ഞു. നസ്രിയയും തങ്ങളുടെ വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fahad, Nazriya, Marriage

No comments:
Post a Comment