കുമ്പള: ജില്ലാ സ്കൂള്‍ കലോത്സവം മൂന്നുനാള്‍ പിന്നിടുമ്പോള്‍ കലാകിരീടം നിലനിര്‍ത്താന്‍ ഹോസ്ദുര്‍ഗ് ഉപജില്ലയും പിടച്ചെടുക്കാന്‍ ചെറുവത്തൂരും ബേക്കലും വാശിയേറിയ മത്സരത്തില്‍. കാസര്‍കോടും പിന്നാലെയുണ്ട്.
ജനറല്‍ യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലയാണ് മുന്നില്‍ (477). ചെറുവത്തൂരിന് 434, ബേക്കലിന് 432 എന്നിങ്ങനെയാണ് പോയിന്റ്. കാസര്‍കോട്- 402, ചിറ്റാരിക്കാല്‍- 349, കുമ്പള- 301, മഞ്ചേശ്വരം- 284 എന്നിവരാണ് പിന്നില്‍.
അറബിക് യുപി കലോത്സവം പൂര്‍ത്തിയായപ്പോള്‍ 65 പോയിന്റുമായി കാസര്‍കോട് ഉപജില്ല ജേതാക്കളായി. ബേക്കല്‍ (60), ചെറുവത്തൂര്‍ (58) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഹൈസ്കൂളില്‍ കാസര്‍കോട് (95) ജേതാക്കളായി. ബേക്കല്‍ (93) രണ്ടും ചെറുവത്തൂര്‍ (85) മൂന്നും സ്ഥാനം നേടി.
സംസ്കൃതോത്സവത്തില്‍ യുപിയില്‍ ചെറുവത്തൂര്‍ (63), ഹോസ്ദുര്‍ഗ് (60) ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഹൈസ്കൂളില്‍ ഇവര്‍ 53 പോയിന്റുമായി ഒപ്പമാണ്. യുപി ജനറലില്‍ 33 ല്‍ 18 മത്സരങ്ങളുടെ ഫലം വന്നപ്പോള്‍ ഹോസ്ദുര്‍ഗാണ് (82) മുന്നില്‍. ചെറുവത്തൂര്‍- 71, കാസര്‍കോട്- 67, ബേക്കല്‍- 62, മഞ്ചേശ്വരം- 59, കുമ്പള- 57, ചിറ്റാരിക്കാല്‍- 54 എന്നിവരാണ് പിന്നില്‍. ഹൈസ്കൂളില്‍
85 ഇനത്തില്‍ 50 എണ്ണം പൂര്‍ത്തിയായപ്പോള്‍ 185 പോയിന്റുമായാണ് ഹോസ്ദുര്‍ഗ് മുന്നില്‍. 169 പോയിന്റുമായി ചെറുവത്തൂരും ബേക്കലും തൊട്ടടുത്തുണ്ട്. കാസര്‍കോട്- 156, ചിറ്റാരിക്കാല്‍- 139, കുമ്പള- 125, മഞ്ചേശ്വരം- 113 എന്നിങ്ങനെയാണ് പോയിന്റ് നില. ഹയര്‍സെക്കന്‍ഡറിയില്‍ 95 ഇനത്തില്‍ 57 എണ്ണം പൂര്‍ത്തിയായപ്പോള്‍ 210 പോയിന്റുമായി ഹോസ്ദുര്‍ഗും 201 പോയിന്റുമായി ബേക്കലും ഒന്നും രണ്ടും സ്ഥാനത്തുണ്ട്. ചെറുവത്തൂര്‍ (194), കാസര്‍കോട്- 187, ചിറ്റാരിക്കാല്‍- 156, കുമ്പള- 122, മഞ്ചേശ്വരം- 117 പോയിന്റ് നേടി.
ഇവര്‍ വിജയികള്‍
ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍:
ഉപന്യാസം മലയാളം എച്ച്എസ്: എ അനഘ (ഗവ. എംആര്‍എച്ച്എസ് കാസര്‍കോട്), കെ അനുശ്രീ (ജിവിഎച്ച്എസ്എസ് കയ്യൂര്‍),
ജലഛായം എച്ച്എസ്: പി വിഷ്ണുപ്രിയ (ജിഎച്ച്എസ് അമ്പലത്തറ), അശോക് രാമചന്ദ്രന്‍ (ജിഎച്ച്എസ് തയ്യേനി),
അക്ഷരശ്ലോകം സംസ്കൃതം: യുപി: വസുദ നീലമന (ജിയുപിഎസ് പുതുക്കൈ), സി ആര്യജ്യോതിസ് (ജിഎച്ച്എസ്എസ് പരപ്പ),
കഥാരചന ഉറുദു എച്ച്എസ്: നസ്മീന്‍ ബാനു (മംഗല്‍പാടി ജിഎച്ച്എസ്എസ്), എ എം ഐഷ സ്വദീക (ചെമ്മനാട് സിജെഎച്ച്എസ്എസ്),
കവിതാരചന ഉറുദു എച്ച്എസ്: മുഹമ്മദ് ഫര്‍ദീന്‍(മംഗല്‍പാടി ജിഎച്ച്എസ്എസ്), സൗദ റഹീബ ഷഹര്‍ബാന്‍ (ഉദുമ ജിഎച്ച്എസ്എസ്),
ജലഛായം എച്ച്എസ്എസ്: എം അരുണ്‍ നായര്‍ (ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ്), അനൂപ് വേണുഗോപാല്‍ (അജാനൂര്‍ ഐഎച്ച്എസ്എസ്),
കഥാരചന ഉറുദു എച്ച്എസ്എസ്: എം എസ് സദീദ (ഉദുമ ജിഎച്ച്എസ്എസ്), ടി മഷൂറ (മംഗല്‍പാടി ജിഎച്ച്എസ്എസ്),
ഉപന്യാസം ഹിന്ദി എച്ച്എസ്എസ്: പി മേഘ ചന്ദ്രന്‍ (ചായ്യോത്ത് ജിഎച്ച്എസ്എസ്), ടി വി ദിവ്യ (പിലിക്കോട് ജിഎച്ച്എസ്എസ്),
കവിതാരചന ഉറുദു എച്ച്എസ്എസ്: ഷബ്രിന്‍ ബീഗം (ബേക്കൂര്‍ ജിഎച്ച്എസ്എസ്), മുഹമ്മദ് മുഷ്റഫ് ഷെയ്ക് (ചെറുവത്തൂര്‍ ജിഎഫ്വിഎച്ച്എസ്എസ്).
ഉപന്യാസം മലയാളം എച്ച്എസ്എസ്: സച്ചിന്‍ ഷാജി (സെന്റ്ജൂഡ്സ് വെള്ളരിക്കുണ്ട്), അനൂഷ സണ്ണി (ജിഎച്ച്എസ്എസ് കുമ്പള).
ലളിതഗാനം എച്ച്എസ് ആണ്‍: കെ ശരത്ത് രവീന്ദ്രന്‍ (ജിഎച്ച്എസ്എസ് ഉദിനൂര്‍), ജോജി എസ് ബാബു (ദുര്‍ഗ കാഞ്ഞങ്ങാട്).
മോണോആക്ട് എച്ച്എസ് പെണ്‍: സി അനഘ (ദുര്‍ഗ കാഞ്ഞങ്ങാട്), വിജയ ഭാസ്കര്‍ (ജിഎച്ച്എസ് മുന്നാട്). ആണ്‍: പി വി വൈഷ്ണവ് (എന്‍എച്ച്എസ് പെര്‍ഡാല) വിഷ്ണു ഹരി (ദുര്‍ഗ കാഞ്ഞങ്ങാട്).
ലളിതഗാനം എച്ച്എസ്എസ് പെണ്‍: കെ സി ദര്‍ശന (വിപിപിഎംപിഎസ്ജിഎച്ച്എസ് തൃക്കരിപ്പൂര്‍), എ വി അന്‍ജന (ജിഎച്ച്എസ്എസ് ചായ്യോത്ത്).
ഖുറാന്‍ പാരായണം അറബിക് യുപി: ടി എച്ച് അബ്ദുള്‍റൗഫ് (ജിഎംയുപിഎസ് പള്ളിക്കര), പി കെ അബ്ദുള്‍ സമദ് (എയുപിഎസ് ഉദിനൂര്‍ എടച്ചാക്കൈ).
ഗദ്യവായന അറബിക് യുപി: ഫാത്തിമത്ത് റംസീന (ജിഎച്ച്എസ്എസ് എടനീര്‍), സി എച്ച് ഫാത്തിമത്ത് (ജിവിഎച്ച്എസ്എസ് കോട്ടപ്പുറം).
പദ്യംചൊല്ലല്‍ മലയാളം യുപി: ആനന്ദ് പി ചന്ദ്രന്‍ (എയുപിഎസ് ഉദിനൂര്‍ സെന്‍ട്രല്‍), അഞ്ജന പി സുരേഷ് (ലിറ്റില്‍ഫ്ളവര്‍ കാഞ്ഞങ്ങാട്).
പദ്യംചൊല്ലല്‍ സംസ്കൃതം യുപി പെണ്‍: കെ വി ശ്രീലക്ഷ്മി (ജിയുപിഎസ് പുതിയകണ്ടം), നിരഞ്ജന (ജിയുപിഎസ് പുതുക്കൈ). ആണ്‍: പി കാര്‍ത്തിക (ജിയുപിഎസ് ചന്തേര), അതുല്‍ എസ് രമേശ് (സെന്റ് ആന്റ്സ് എയുപിഎസ് നീലേശ്വരം).
ശാസ്ത്രീയ സംഗീതം എച്ച്എസ്എസ് പെണ്‍: വര്‍ഷ തമ്പാന്‍ (ജിഎച്ച്എസ്എസ് കാട്ടുകുക്കെ), പി എസ് സുനിത (ബിഎആര്‍എച്ച്എസ്എസ് ബോവിക്കാനം).
പദ്യംചൊല്ലല്‍ അറബിക് യുപി: ആയിഷത്ത് തസ്ലിമ, (ടിഐഎച്ച്എസ്എസ് നായന്മാര്‍മൂല), ഫാത്തിമത്ത് റുഖ്സാന (എജെഐഎ യുപിഎസ് ഉപ്പള).
ലളിതഗാനം യുപി: മീനു (ലിറ്റില്‍ഫ്ളവര്‍ കാഞ്ഞങ്ങാട്), അജിന്‍ അശോക് (ജിയുപിഎസ് പിലിക്കോട്).
പദ്യംചൊല്ലല്‍ സംസ്കൃതം എച്ച്എസ്: സൂര്യതേജസ് (ജിഎച്ച്എസ്എസ് പരപ്പ), ജോജി ബാബു (ദുര്‍ഗ കാഞ്ഞങ്ങാട്). എച്ച്എസ്എസ്: വര്‍ഷ സി വിജയ് (ദുര്‍ഗ കാഞ്ഞങ്ങാട്), കെ കീര്‍ത്തന ഹെര്‍ള (എച്ച്എച്ച്എസ്ഐബിഎസ്എച്ച്എസ്എസ് എടനീര്‍),
പൂരക്കളി എച്ച്എസ്എസ്: എന്‍ പ്രണവ് (ജിഎച്ച്എസ്എസ് ഉദിനൂര്‍), എസ് പി ദീപക് (ജിവിഎച്ച്എസ്എസ് മുള്ളേരിയ). എച്ച്എസ്: കെ വി നിഖില്‍ (ജിഎച്ച്എസ്എസ് ഉദിനൂര്‍), 2. സുമിത് ചന്ദ്രന്‍ (എന്‍പിഎസ്ജിവിഎച്ച്എസ്എസ് വെള്ളിക്കോത്ത്).
ശാസ്ത്രീയ സംഗീതം എച്ച്എസ്എസ് ആണ്‍: കെ രജത് രവീന്ദ്രന്‍ (ജിഎച്ച്എസ്എസ് പിലിക്കോട്), എസ് നവനീത് കൃഷ്ണന്‍ (ഐഎച്ച്എസ്എസ് അജാനൂര്‍).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment