Latest News

സംസ്ഥാന ശരീരസൗന്ദര്യ മത്സരം; തൃശൂരിന് ഓവറോള്‍ കിരീടം


ഉദുമ: കാസര്‍കോട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാലക്കുന്നില്‍ നടന്ന സംസ്ഥാന ശരീര സൗന്ദര്യ മത്സരത്തില്‍ 52 പോയിന്റ് നേടി തൃശൂര്‍ ജില്ല ഓവറോള്‍ കിരീടം നേടി. 20 പോയിന്റ് നേടിയ പാലക്കാട് ജില്ല രണ്ടാംസ്ഥാനവും 17 പോയിന്റ് നേടിയ തിരുവന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തിരുവനന്തപുരം ജില്ലയിലെ എസ്.അനീഷ് രാജ് മിസ്റ്റര്‍ കേരള പട്ടം നേടി. ജൂനിയര്‍ മിസ്റ്റര്‍ കേരളയായി തൃശൂര്‍ ജില്ലയിലെ ടി.എസ്.വിഷ്ണുവും സബ് ജൂനിയര്‍ മിസ്റ്റര്‍ കേരളയായി തൃശൂര്‍ ജില്ലയിലെ ഇ.യു.ഹരിഹരനും ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. 

സിനിനടനും മുന്‍ മിസ്റ്റര്‍ ഇന്ത്യയുമായ അബു സലിം മത്സരം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ബാലകൃഷ്ണന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.അച്യുതന്‍, കാസര്‍കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.ഒ.വര്‍ഗീസ്, ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എം.പണിക്കര്‍, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ബി.എം.സാദിഖ്, സെക്രട്ടറി പള്ളം നാരായണന്‍ പ്രസംഗിച്ചു. വിവിധ കാറ്റഗറികളിലെ വിജയികള്‍ക്കുള്ള സമ്മാനം ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് സബ് കലക്ടര്‍ ജീവന്‍ ബാബു,  മെട്രോ മുഹമ്മദ് ഹാജി, കെ.വി.കുഞ്ഞിരാമന്‍, അരവിന്ദന്‍ മാണിക്കോത്ത്, ഉസ്താദ് ഹസ്സന്‍ ബായ്, എം.ടി.പി.സൈഫുദ്ദീന്‍, പ്രദീഷ് കാഞ്ഞങ്ങാട് വിതരണം ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.