ബേക്കല്‍: ബേക്കല്‍ ശാഖാ മുസ്‌ലിം ലീഗ് കണ്‍വെന്‍ഷന്‍ കഴിഞ്ഞുപോവുകയായിരുന്ന പ്രവര്‍ത്തകരെ ഐ.എന്‍.എല്‍.സംഘം മാരകായുധങ്ങളുമായി അക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ബേക്കല്‍ ജംഗ്ഷനിലാണ് സംഭവം.
ഷാര്‍ജ ഉദുമ മണ്ഡലം കെ.എം.സി.സി.സെക്രട്ടറിമാരായ അന്‍വര്‍ സാദാത്ത്, ഹനീഫ കോട്ടക്കുന്ന്, എം.എസ്.എഫ്. പഞ്ചായത്ത്‌സെക്രട്ടറി സിദ്ദീഖ് തായല്‍, ശാഖായൂത്ത്‌ലീഗ് പ്രസിഡണ്ട് മുഷ്താഖ്‌കോട്ടക്കുന്ന് എന്നിവരെ പരിക്കുകളോടെ കാസര്‍കോട് നുള്ളിപ്പാടി സ്വകാര്യ ആസ്പത്രിയില്‍പ്രവേശിപ്പിച്ചു.
ബേക്കലില്‍ നിരവധി ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ രാജിവെച്ച്മുസ്‌ലിംലീഗില്‍ ചേര്‍ന്നിരുന്നു. ഇവര്‍ക്ക് ഞായറാഴ്ച വൈകുന്നേരം ബേക്കല്‍ശാഖാ മുസ്‌ലിംലീഗ് കണ്‍വെന്‍ഷനില്‍ സ്വീകരണം നല്‍കിയിരുന്നു. ഇതില്‍ വിറളി പൂണ്ട ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് ലീഗ് ആരോപിച്ചു.
ബേക്കല്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ശിഹാബ് തങ്ങളുടെ കട്ടൗട്ട് നശിപ്പിച്ച് കഴിഞ്ഞ ദിവസം പ്രകോപനം സൃഷ്ടിക്കാന്‍ ഐ.എന്‍.എല്ലുകാര്‍ ശ്രമിച്ചിരുന്നതായും ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
ആസ്പത്രിയില്‍ കഴിയുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ സംസ്ഥാനവൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ഉദുമ മണ്ഡലം ട്രഷറര്‍ കെ.എ.അബ്ദുല്ല ഹാജി, പള്ളിക്കര പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍, എം.എ. മജീദ്, ബഷീര്‍ മൗവ്വല്‍, അബ്ദുല്ല പള്ളിപ്പുഴ, ഹാരിസ് തൊട്ടി, ബി. അന്‍സാരി സന്ദര്‍ശിച്ചു.

നാട്ടില്‍ സ്ഥിരം കുഴപ്പമുണ്ടാക്കുന്ന ഐ.എന്‍.എല്‍.പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് മാതൃകാ പരമായി ശിക്ഷിക്കണമെന്ന് പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ദിനംപ്രതി ഐ.എന്‍.എല്ലില്‍നിന്നും പ്രവര്‍ത്തകര്‍ രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ വിറളിപൂണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment