Latest News

ഗോപി കുറ്റിക്കോലിന്റെ സിനിമയ്ക്ക് എന്‍.ശശിധരന്റെ തിരക്കഥ


കാസര്‍കോട്: നാടകസംവിധായകന്‍ ഗോപി കുറ്റിക്കോല്‍ ആദ്യമായി സംവിധാനംചെയ്യുന്ന സിനിമയ്ക്ക് എന്‍.ശശിധരന്‍ തിരക്കഥയെഴുതുന്നു. 'ദര്‍ബോണി' എന്നാണ് ചിത്രത്തിന്റെ പേര്. ദേശീയ അവാര്‍ഡ് നേടിയ പുലിജന്മം, നെയ്ത്തുകാരന്‍ എന്നീ സിനിമകള്‍ക്കുശേഷമുള്ള ശശിധരന്റെ തിരക്കഥയാണ് 'ദര്‍ബോണി'. മാടമ്പ് കുഞ്ഞുകുട്ടന്റെ 'ഭ്രഷ്ട്' എന്ന നോവല്‍ 1979ല്‍ സിനിമയാക്കിയ മുംബൈ പ്രവാസി ടി.കെ.ബാബുരാജാണ് ചിത്രം നിര്‍മിക്കുന്നത്.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ ദര്‍ബോണി എന്ന ഗ്രാമത്തിന്റെ കഥയാണ് പ്രമേയം. വിജയരാഘവനും മകന്‍ ദേവദേവനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൂറിയ താജുദ്ദീനാണ് നായിക. സിനിമാരംഗത്തുള്ളവര്‍ക്കുപുറമെ നാടകപ്രവര്‍ത്തകരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അമ്പതിലേറെ കുട്ടികളും അഭിനയിക്കുമെന്ന് സംവിധായകന്‍ ഗോപി കുറ്റിക്കോല്‍, നിര്‍മാതാവ് ടി.കെ.ബാബുരാജ്, ദിനേശ് കൊടക്കാട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതമൊരുക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.