കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി ജനുവരി 20ന് നടക്കുന്ന പട്ടയമേളയില്‍ ജില്ലയിലെ 10,271 പേര്‍ക്കും, മറ്റ് ജില്ലകളിലെ ഇരുപതിനായിരത്തോളം പേര്‍ക്കും പട്ടയം വിതരണം ചെയ്യും. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പട്ടയമേള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടയമേളയാണ് ജില്ലയില്‍ നടക്കുന്നത്.
കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് താലൂക്കുകളിലെ കൊളത്തൂര്‍, ബേഡഡുക്ക, അമ്പലത്തറ, മടിക്കൈ,കിനാനൂര്‍, ഹോസ്ദുര്‍ഗ്ഗ് തുടങ്ങിയ 82 വില്ലേജുകളിലാണ് വിതരണത്തിനാവശ്യമായ ഭൂമി കണ്ടെത്തിയിരിക്കുന്നത്. ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ അമ്പലത്തറ വില്ലേജിലാണ് ഏറ്റവും അധികം പ്ലോട്ടുകള്‍.
നിലവില്‍ സ്വന്തമായി ഭൂമിയില്ലാത്തതും കുടുംബ സ്വത്തില്‍ നിന്നും ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തതും വാര്‍ഷിക വരുമാനം 75,000ത്തില്‍ താഴെയുളളവരുമായ കുടുംബങ്ങള്‍ക്കാണ് പട്ടയം അനുവദിക്കുക. പട്ടികജാതി, പട്ടികവര്‍ഗ്ഗം, നിത്യരോഗികള്‍, വികലാംഗര്‍, വിധവകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ അതാതു വില്ലേജുകളില്‍ തന്നെ ഭൂമി നല്‍കും.
ജില്ലയിലുളളവര്‍ക്ക് മേളയോടനുബന്ധിച്ച് സജ്ജീകരിക്കുന്ന കൗണ്ടറുകളില്‍ വെച്ച് പട്ടയം നല്‍കും. പട്ടയ മേളയുടെ സുഗമമായ നടത്തിപ്പിന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ചെയര്‍മാനും ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. സമിതിയില്‍ എം പി, എം എല്‍ എമാര്‍, എ ഡി എം, ഫിനാന്‍സ് ഓഫീസര്‍, ഡെപ്യൂട്ടികളക്ടര്‍മാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. സബ്കളക്ടറാണ് മേളയുടെ നോഡല്‍ ഓഫീസര്‍.
കളക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ നടന്ന യോഗത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ ഡി എം എച്ച്.ദിനേശന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍ ദേവീദാസ്, ടി രാമചന്ദ്രന്‍, സര്‍വ്വെ സൂപ്രണ്ട് പി മധുലിമായ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment