Latest News

പെണ്‍കുട്ടികളുമായി ഊരുചുറ്റാനിറങ്ങിയ യുവാക്കളെ കര്‍ണ്ണാടക പോലീസ് പിടികൂടി

പാണത്തൂര്‍: പതിനഞ്ചും പതിനാറും വയസുള്ള രണ്ടുപെണ്‍ കുട്ടികളുമായി ഊരുചുറ്റാനിറങ്ങിയ യുവാക്കളെ കര്‍ണ്ണാടക പോലീസ് പിടികൂടി. പള്ളിക്കര, ഉദുമ പഞ്ചായത്തുകളില്‍ നിന്നുള്ള പെണ്‍കുട്ടികളേയും യുവാക്കളേയുമാണ് തിങ്കളാഴ്ച കര്‍ണ്ണാടക പോലീസ് പിടികൂടിയത്. 
സംശയ സാഹചര്യത്തില്‍ ഫോറസ്റ്റില്‍ കാണപ്പെട്ട സംഘത്തെ പോലീസ് ചോദ്യം ചെയ്തു. ഇതിനിടയില്‍ യുവാക്കള്‍ പോലീസിനെ കയ്യേററം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി പെ ണ്‍കുട്ടികളേയും യുവാക്കളേ യും കരക്കെ പോലീസ് ഔ ട്ട് പോസ്റ്റിലെത്തിച്ചു.

പിന്നീട് പോലീസ് പെണ്‍കുട്ടികളുടേയും യുവാക്കളുടേയും വീടുകളില്‍ വിവരം അറിയിച്ചു. വൈകിട്ടോടെ നാല് പേരുടേയും രക്ഷിതാക്കള്‍ എത്തിയ ശേഷമാണ് വിട്ടയച്ചത്. യുവാക്കളെ പോലീസ് നന്നായി കൈകാര്യം ചെയ്തു. വെള്ള ആള്‍ട്ടോ കാറിലാണ് രാവിലെ നാലംഗ സംഘം ക ര്‍ണ്ണാടക വനത്തിലേക്ക് പുറപ്പെട്ടത്.
കരക്കെ ഔട്ട് പോസ്റ്റില്‍ പാര്‍പ്പിച്ച യുവാക്കളേയും വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളേയും കാണാന്‍ പാണത്തൂര്‍, പനത്തടി, ബളാംതോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുവരെ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.

രാവിലെ വിദ്യാലയത്തിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികളെ യുവാക്കള്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വൈകിട്ട് നാല് മണിക്കുള്ളില്‍ തിരിച്ചെത്താമെന്ന പ്ര തീക്ഷയിലായിരുന്നു യാത്രയെങ്കിലും പോലീസിന്റെ പിടിയി ല്‍ അകപ്പെട്ടതോടെ കണക്ക് കൂട്ടലുകള്‍ പിഴച്ചു. യാത്ര മുടങ്ങുകയും വീട്ടുകാരും ബന്ധുക്കളും സംഭവം അറിയുകയും ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.