കാഞ്ഞങ്ങാട്: പെണ്‍വാണിഭ റാണിയും സംസ്ഥാനത്തെ ആദ്യ വനിതാഗുണ്ടയുമായ ശോഭാജോണിന്റെ സെക്‌സ് റാക്കറ്റില്‍ അകപ്പെട്ട കാസര്‍കോട് മധൂരിലെ പ്രായപൂര്‍ ത്തിയാകാത്ത പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ താമസിപ്പിച്ചും ബലാത്സംഗം ചെയ്ത കേസില്‍ ചിമ്മിണി ഹനീഫയേയും ഇടനിലക്കാരിയായ പെണ്‍കുട്ടിയുടെ സഹോദരിയേയും കേസന്വേഷണത്തിന്റെ ഭാഗമായി ഹൊസ് ദുര്‍ഗ് പോലീസ് ആലുവ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി.
കോട്ടിക്കുളത്തെ ചിമ്മിണി ഹനീഫ എന്ന മുഹമ്മദ് ഹനീഫ, പെണ്‍കുട്ടിയുടെ സഹോദരി പുഷ്പ ലത എന്നിരേയാണ് ഹൊസ്ദുര്‍ഗ് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം ആലുവ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്.
കോട്ടിക്കുളത്തെ ചിമ്മിണി ഹനീഫ എന്ന മുഹമ്മദ് ഹനീഫ, പെണ്‍കുട്ടിയുടെ സഹോദരി പുഷ്പ ലത എന്നിരേയാണ് ഹൊസ്ദുര്‍ഗ് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം ആലുവ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്.
പുഷ്പലത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് അനാശാസ്യത്തിന് രംഗത്തിറക്കുകയായിരുന്നു. കുപ്രസിദ്ധമായ വരാപ്പുഴപെണ്‍വാണിഭക്കേസിലെ ഇരയാണ് ഈ പെണ്‍കുട്ടി. ശോഭാ ജോണിന് പുറമെ കാസര്‍കോട് സ്വദേശിയും സിനിമാനിര്‍മ്മാതാവുമായ ബെച്ചുറഹ്മാന്‍, ചെറുവത്തൂര്‍ കാടങ്കോട് സ്വദേശി അബ്ദുല്‍ സത്താര്‍, തുടങ്ങി എഴുപതോളം പേരാണ് വരാപ്പുഴക്കേസിലെ പ്രതികള്‍.
മധൂര്‍ പെണ്‍കുട്ടിയെ ഒരു ലക്ഷം രൂപക്കാണ് ശോഭാജോ ണ്‍ വിലക്ക് വാങ്ങി ലൈംഗിക വ്യാപാരം കൊഴുപ്പിച്ചത്. തിരുവനന്തപും, കൊച്ചി, കോഴിക്കോട്, കാസര്‍കോട്, മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ശോഭാജോണ്‍ പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ചത്. ഏറ്റവും ഒടുവിലാണ് കാഞ്ഞങ്ങാട്ടും പെണ്‍കുട്ടിയെ പാര്‍പ്പിച്ച് ബലാത്സംഗം ചെയ്ത വിവരം പുറത്തുവന്നത്.
ഇടക്കാലത്ത് ശോഭാജോ ണ്‍ പെണ്‍കുട്ടിയെ തിരുവനന്തപുരം സ്വദേശിനിയായ സെക്‌സ് ബ്രോക്കര്‍ രാധാദേവിക്ക് കൈമാറിയിരുന്നു.
ഇതിനിടയിലാണ് വാരപ്പുഴയിലെ വാടകവീട്ടില്‍വെച്ച് ഒരു പട്ടാളമേജര്‍ക്കൊപ്പം പെണ്‍കുട്ടി അനാശാസ്യപ്രവര്‍ത്തനത്തിനിടയില്‍ പിടിയിലായത്.
മകളെ ശോഭാജോണിന് വില്‍പ്പന നടത്തിയതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജയിലിന് പുറത്താണെങ്കിലും കള്ളനോട്ട്, കോഫെപോസ കേസുകളില്‍ പ്രതിയായ ബെച്ചുറഹിമാന്‍ സദാസമയം പോലീസിന്റെ നിരീക്ഷണത്തിലാണ്. സെക്‌സ് റാക്കറ്റില്‍ അകപ്പെട്ട ഇരകളെ ഉപയോഗിച്ച് ശോഭാജോണും ബെച്ചുറഹ്മാനും കള്ളനോട്ട് കടത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
രണ്ടുകൊല്ലം മുമ്പാണ് ബാംഗ്ലൂരില്‍ വെച്ച് ശോഭാജോണും ബെച്ചുറഹ്മാനും എറണാകുളം റൂറല്‍ പോലീസിന്റെ പിടിയിലായത്. തെളിവെടുപ്പിന് ശേഷം ഹനീഫയേയും പുഷ്പലതയേയും മറ്റന്നാള്‍ ആലുവ കോടതിയില്‍ ഹാജരാക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment