ദുബൈ/ഉദുമ: വ്യാഴാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കാന്‍ ദുബൈ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ വെച്ച് ഹൃദയാഗാതത്തെ തുടര്‍ന്ന് മരിച്ച ഉദുമ പാക്യാരയിലെ ഷാഫിയുടെ നിര്‍ധന കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ഉദുമ മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്ത്. ഷാഫിയുടെ നിര്‍ധന കുടുംബത്തിന് ബൈത്തുറഹ്മാ പദ്ധതിയില്‍ വീട് വെച്ച് നല്‍കുമെന്ന് കെ.എം.സി.സി. മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഷാഫിയുടെ പറക്കമുററാത്ത മൂന്ന് പിഞ്ചുമക്കളും ഭാര്യയും മാതാവും പാക്യാരയിലെ ക്വാട്ടേഴ്‌സിലാണ് വര്‍ഷങ്ങളായി താസമസിക്കുന്നത്. നാട്ടില്‍ ചെറിയ കച്ചവടങ്ങള്‍ നടത്തി ജീവിതം തളളി നീക്കിയിരുന്ന ഷാഫി സ്വന്തമായൊരു വീടെന്ന സ്വപ്നവുമായാണ് കഴിഞ്ഞ വര്‍ഷം ഗള്‍ഫിലേക്ക് വിമാനം കയറിയത്. അജ്മാന്‍ സനായീയയിലെ മദീന ബേക്കറിക്ക് സമീപത്തെ ഇനാവി ഫുഡ് സ്‌റ്റെഫ് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷാഫി.
ഒരു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ നാട്ടിലെത്തി പ്രിയപ്പെട്ട ഉമ്മയെയും ഭാര്യയെയും പിഞ്ചു പൈതങ്ങളെയും കാണാന്‍ ഡിസംബര്‍ 8 ന് യാത്ര തിരിക്കാനുളള ഒരുക്കത്തിലായിരുന്നു ഷാഫി. ഈ വിവരം നാട്ടില്‍ വിളിച്ച് ഉമ്മയെയും ഭാര്യയെയും അറിയിച്ചിരുന്നു. ഒരു വര്‍ഷത്തിലധികമായി അറേബ്യന്‍ മണലാരുണ്യത്തില്‍ കഴിയുന്ന പുന്നാര മോന്റെ മുഖം കാണാനുളള അടങ്ങാത്ത ആഗ്രഹങ്ങളുമായി മാതാവ് നഫീസ സന്തോഷത്തില്‍ കഴിയുന്നതിനിടയിലാണ് പൊന്നുമോന്റെ മരണ വാര്‍ത്ത ആമ ഉമ്മയുടെ ചെവിയിലെത്തുന്നത്.
രണ്ട് ദിവസം മുമ്പ് അജ്മാനിലെ ജോലി സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് ക്ഷീണിതനായ ഷാഫി നാട്ടിലെത്തി വിദഗ്ദ ചികിത്സ തേടാനാണ് യാത്ര നേരത്തെയാക്കിയത്.
വ്യാഴാഴ്ച രാത്രിയോടെ കാട്ടു തീ പോലെ പടര്‍ന്ന ഷാഫിയുടെ മരണ വാര്‍ത്ത വെളളിയാഴ്ച ഉച്ചവരെ വീട്ടുകാരെ അറിയിച്ചിരുന്നില്ല. വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഷാഫിയുടെ വിയോഗം അറിഞ്ഞത് മുതല്‍ ഉമ്മ നഫീസയും ഭാര്യ റഹ്മത്തും തളര്‍ന്ന് കിടപ്പാണ്.

സംഭവമറിഞ്ഞ് പാക്യാരയിലുളള ക്വട്ടേഴ്‌സിലെത്തുന്ന ബന്ധുക്കളെയും നാട്ടുകാരെയും കണ്ട് ഒന്നുമറിയാതെ ഷാഫിയുടെ മക്കളായ അഞ്ചു വയസ്സുകാരന്‍ ഷാഹിന്‍ കൊച്ചനുജത്തിമാര്‍ 3 വയസ്സുളള നഫീസമോളെും മറിയം മോളുമൊത്ത് ഓടി ചാടി കളിക്കുന്ന കാഴ്ച കരളലയിപ്പിക്കുന്നതാണ്.
ചെറുവത്തൂരിലെ റഹ്മത്തിനെ ജീവിത സഖിയാക്കി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഷാഹിന്‍ മോനെ ലഭിച്ചത്. പിന്നിട് രണ്ട് വര്‍ഷത്തിന് ശേഷം റഹ്മത്ത് ഇരട്ട കുട്ടികളെയാണ് ജന്‍മം നല്‍കിയത്.
അതിനിടെ ഷാഫിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിയായതിനാല്‍ ഞായറാഴ്ച മാത്രമേ തുടര്‍നടപടികള്‍ ആരംഭിക്കുകയുള്ളു. പിന്നീടുള്ള ദിവസങ്ങള്‍ ദേശീയ അവധി ദിനങ്ങളായതിനാല്‍ ഞായറാഴ്ച തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാക്കേണ്ടതുണ്ട്. ഷാഫിയുടെ ഭാര്യ സഹോദരന്‍ ഗഫൂര്‍ തൃക്കരിപ്പൂരിനെയും മറ്റുബന്ധുക്കളെയും തുടര്‍നടപടി സംബന്ധമായി സഹായിക്കാന്‍ കെ.എം.സി.സി. പ്രവര്‍ത്തകരും രംഗത്തുണ്ട്. നടപടി ക്രമങ്ങള്‍ക്കുശേഷം ഞായറാഴ്ച മൃതദേഹം വിട്ടുകിട്ടിയാല്‍ രാത്രിയോടെ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും മംഗലാപുരം വിമാനത്താവളം വഴിയായിരിക്കും മൃതദേഹം നാട്ടിലെത്തിക്കാനാുകമെന്ന് കെ.എം.സി.സി. അജ്മാന്‍ കാസര്‍കോട് ജില്ലാ ട്രഷറര്‍ അഷ്‌റഫ് നീര്‍ച്ചാല്‍ പറഞ്ഞു.

No comments:
Post a Comment