Latest News

സ്ത്രീശരീരം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: സ്ത്രീശരീരം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ വനിതാ പത്രപ്രവര്‍ത്തകരുടെ പ്രതിഷേധം. രാജീവ് ചോക്ക് റെയില്‍വേ സ്റ്റേഷനിലെ വിവാദ പരസ്യമാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

മോഡല്‍ ശരീരത്തില്‍ സുതാര്യമായ ടേപ്പ് ചുറ്റി നഗ്നത മറക്കാന്‍ വിഫല ശ്രമം നടത്തുന്നതാണ് പരസ്യം. ഈ പരസ്യംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍ കച്ചവടച്ചരക്കുകള്‍ ആണെന്നാണോ? പത്രപ്രവര്‍ത്തകര്‍ ചോദിക്കുന്നു. പരസ്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ മെട്രോ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi Metro Station.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.