കുമ്പള: വെള്ളി ആഭരണങ്ങളില്‍ സ്വര്‍ണം പൂശി അവ പണയപ്പെടുത്തി പത്തര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. കുമ്പള കുണ്ടങ്ങേരടുക്കയിലെ കുഞ്ഞിരാമന്റെ മകന്‍ പുഷ്പരാജ്(40) ആണ് കുമ്പള എസ്.ഐ എം.പി.സുരേന്ദ്രന്റേയും സംഘത്തിന്റേയും പിടിയിലായത്. കൂട്ടുപ്രതി ജില്ലാ ബാങ്ക് കുമ്പള ശാഖയിലെ അപ്രൈസര്‍ നീലേശ്വരം പേരാലിലെ രാഘവനെ പോലീസ് അന്വേഷിക്കുന്നുണ്ട്.
2011 മുതല്‍ ജില്ലാ ബാങ്കിന്റെ കുമ്പള ശാഖയില്‍ അപ്രൈസറുടെ ഒത്താശയോടെ 22 തവണ വെള്ളിയാഭരണങ്ങളില്‍ സ്വര്‍ണം പൂശി അവ ബാങ്കില്‍ പണയപ്പെടുത്തി 7.60 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. സംഭവം പുറത്തായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുമ്പള ശാഖയിലും പുഷ്പരാജ് സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
ആഭരണങ്ങള്‍ പണയപ്പെടുത്തുന്നതിനു മുമ്പ് ഇയാള്‍ ബാങ്കിലെ വിശ്വസ്തനായ ഇടപാടുകാരനാണെന്ന് ബോധ്യപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. മറ്റൊരു സഹകരണ ബാങ്കില്‍ വ്യാജ സ്വര്‍ണം പണയപ്പെടുത്തി 2.80 ലക്ഷം തട്ടിയെടുത്ത കേസിലും പുഷ്പരാജ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment