കാസര്‍കോട്: ആര് എന്ത് കുറ്റം ചെയ്താലും മുസ്‌ലിംലീഗിനെ പഴിപറയുന്നത് ചിലരുടെ ഹോബിയായി മാറിയിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പ്രസ്താവിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ജില്ലയില്‍ ചിലേടത്ത് പട്ടാള വേഷം ധരിച്ച് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ നബിദിന റാലിയില്‍ പങ്കെടുത്തുവെന്നാണ് രണ്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ആരോപണം. നബിദിന റാലിസംഘടിപ്പിക്കാറുള്ളത് മുസ്‌ലിംലീഗ് അല്ല. മഹല്ല് കമ്മിറ്റികളും സംയുക്ത ജമാഅത്തും റെയിഞ്ച് കമ്മിറ്റികളുമാണ് എല്ലാ വര്‍ഷവും നബിദിന റാലി സംഘടിപ്പിക്കുന്നത്. മുസ്‌ലിംമത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംലീഗ് പ്രവര്‍ത്തകന്മാര്‍ തന്നെയാണ്. അതിനാല്‍ മുസ്‌ലിംകളുടെ ഏത്പരിപാടികളിലും ഭൂരിപക്ഷം മുസ്‌ലിംലീഗുകാര്‍ തന്നെയാണെന്ന് അംഗീകരിക്കുന്നു. ലീഗിനെതിരെ പ്രസ്താവനയിറക്കിയ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ അത് അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഏത് പരിപാടിയില്‍ പങ്കെടുത്താനും അതിന്റെ ഉത്തരവാദിത്വം ലീഗിന്റെ മേല്‍ കെട്ടിവെക്കുന്നത് ദുഷ്ടലാക്കോടെയാണ്. ഖമറുദ്ദീന്‍ പറഞ്ഞു.
മതപരമായ ഒരു റാലിയില്‍ ധരിക്കുന്ന വേഷത്തിന്റെ കളര്‍ ഏതായാലും അത് പ്രശ്‌നമല്ല. കടയില്‍ വാങ്ങാന്‍ കിട്ടുന്നവയാണവ. എന്നാല്‍ മറ്റുള്ളവര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതും ചിലര്‍ കരുതിക്കൂട്ടി വിവാദമുണ്ടാക്കുന്നതുമായ വേഷ വിധാനങ്ങള്‍ സമാധാനപ്രിയനായ മുഹമ്മദ് നബിയുടെ പേരിലുള്ള റാലിയില്‍ ഒഴിവാക്കണമെന്നായിരുന്നു എല്ലാവരുടെയുംഅഭിപ്രായം. അതുകൊണ്ടുതന്നെയാണ് മുസ്‌ലിം ലീഗ് ഈപ്രശ്‌നങ്ങള്‍ ഇടപെടാതിരുന്നത്. എന്നിട്ടും ലീഗിനെ പഴിചാരുന്നത് ശരിയല്ല. ജനങ്ങള്‍ അത് തള്ളിക്കളയണം. എന്തിനും ഏതിനും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ ജനം തിരിച്ചറിയണം.
കഴിഞ്ഞ വര്‍ഷംകോട്ടയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മധ്യനിരോധനത്തിന്റെ പേരില്‍ നടത്തിയ മാര്‍ച്ചില്‍ പട്ടാളം ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നു. അന്ന് അതാരും വിവാദമാക്കിയിട്ടില്ല. ഖമറുദ്ദീന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment