Latest News

പട്ടാളവേഷം ധരിച്ച് ഘോഷയാത്ര; ആറങ്ങാടിയില്‍ യുവാക്കളുടെ ഫോട്ടോയെടുത്ത പോലീസ് സംഘത്തിന് മര്‍ദ്ദനം

കാഞ്ഞങ്ങാട്: പട്ടാള യൂണിഫോമിനോട് സാദൃശ്യമുള്ള വേഷം ധരിച്ച് നബിദിനാഘോഷ യാത്രയില്‍ പങ്കെടുത്തതിന് പോലീസ് കേസെടുത്ത ആറങ്ങാടിയില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം. പരിക്കേറ്റ വെള്ളരിക്കുണ്ട് സി.ഐ: അനില്‍കുമാര്‍, അഡീഷണല്‍ എസ്.ഐ: സുരേന്ദ്ര്യു, കാസര്‍ക്കോട് എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ റജീഷ് ഷിജോ എന്നിവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നബിദിന ഘോഷയാത്രക്കിടെ ഇന്ത്യന്‍ പട്ടാള വേഷത്തിന് സാദൃശ്യമായ വേഷം ധരിച്ചതിന് 25 ഓളം യുവാക്കള്‍ക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. ബുധനാഴ്ച രാത്രി പള്ളിയില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ നിന്ന് മഹല്ല്കമ്മിറ്റി ഈ യുവാക്കളെ മാറ്റിനിര്‍ത്തിയിരുന്നു. ഇതേചൊല്ലി യുവാക്കളും മഹല്ല് കമ്മിറ്റിക്കാരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറിയിരുന്നു. ഇതറിഞ്ഞ് എത്തിയ സി.ഐ: അനില്‍കുമാര്‍ യുവാക്കളുടെ ഫോട്ടോ ക്യാമറയില്‍ പകര്‍ത്തി.

ഇതില്‍ ക്ഷുഭിതരായ ഒരു സംഘം യുവാക്കള്‍ സി.ഐയെ മുഖത്തടിച്ച് താഴെയിട്ടു. തുടര്‍ന്ന് പോലീസ്
സംഘത്തിന് നേരെ തുരുതുരാ കല്ലെറിഞ്ഞു. ആത്മരക്ഷാര്‍ത്ഥം പോലീസ് സംഘം ധൃതിയില്‍ ജീപ്പുമായി കടന്നുകളയുകയായിരുന്നു. പിന്നീട് കൂടുതല്‍ പോലീസ് സംഘം സ്ഥലത്ത് എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വിവാദം ക്ഷണിച്ച് വരുത്തിയ ആറങ്ങാട്ടി മഹല്ല് കമ്മിറ്റിക്ക് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വിശദീകരണ നോട്ടീസ് അയച്ചിട്ടുണ്ട്. പോലീസ് കേസെടുത്തത് നബിദിന ഘോഷയാത്രയുടെ പൊലിമ കുറയാന്‍്യുഇടയാക്കിയെന്നും നടപടിയെടുക്കാതിരിക്കാന്‍്യുകാരണം വല്ലതുമുണ്ടങ്കില്‍ ബോധിപ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New, Police, Attack

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.