ഉപ്പള: ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി (എന്‍.പി.ആര്‍.പി.ഡി) മംഗല്‍പാടി പഞ്ചായത്തില്‍ വിതരണം ചെയ്യേണ്ട അഞ്ചുലക്ഷം രൂപയിലധികം വിലവരുന്ന വീല്‍ചെയര്‍ ഉള്‍പെടെയുള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്തതിനെ തുടര്‍ന്ന് ലേലം ചെയ്ത് വില്‍പന നടത്തുന്നത് യുവമോര്‍ച്ച പ്രവര്‍ത്തകരും ആം ആദ്മി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു.
ഉപ്പള നയാബസാറിലെ വികലാംഗ ക്ഷേമ കോര്‍പറേഷന്റെ ഓഫീസില്‍ കൂട്ടിയിട്ട വീല്‍ചെയര്‍, മുച്ചക്ര വാഹനം, സ്ട്രക്ച്ചര്‍, ഊന്നുവടികള്‍ തുടങ്ങിയവയാണ് ലേലം ചെയ്ത് വിറ്റത്. ജില്ലാ പഞ്ചായത്താണ് മൂന്നുവര്‍ഷം മുമ്പ് വികലാംഗര്‍ക്ക് വിതരണം ചെയ്യുന്നതിനു വേണ്ടി ഉപകരണങ്ങള്‍ വാങ്ങി സൂക്ഷിച്ചത്.
നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോഴാണ് ഒരാള്‍ക്കു പോലും ഉപകരണങ്ങള്‍ നല്‍കാതെ ഇവ തുരുമ്പെടുത്ത് നശിച്ചത്. ജില്ലാ പഞ്ചായത്തും വികലാംഗ കോര്‍പറേഷനും ചേര്‍ന്ന് തുരുമ്പെടുത്ത് നശിച്ച ഉപകരണങ്ങള്‍ കാസര്‍കോട് ചേരങ്കൈ കടപ്പുറത്തെ അഷ്‌റഫ് എന്നയാള്‍ക്ക് വെറും 30,050 രൂപയ്ക്ക് ലേലം ചെയ്ത് വില്‍ക്കുകയായിരുന്നു.
ദേശീയ വികലാംഗ പുനരധിവാസ പദ്ധതി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ കാസര്‍കോടുനിന്നുമെത്തി ലേലം കൊണ്ടയാള്‍ക്ക് ഉപകരണങ്ങള്‍ നല്‍കുമ്പോഴാണ് യുവമോര്‍ച്ച മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന പ്രവര്‍ത്തകര്‍ ഇത് തടഞ്ഞത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തിയിരുന്നു.
ഇതിനിടയില്‍ തുരുമ്പെടുക്കാത്ത മൂന്ന് വീല്‍ചെയറുകള്‍ ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വം കടത്തിക്കൊണ്ടു
പോവുകയും ചെയ്തു. വീല്‍ചെയര്‍ കടത്തിക്കൊണ്ടുപോകുന്നത് ആം ആദ്മി പ്രവര്‍ത്തകര്‍ തടഞ്ഞെങ്കിലും അവരെ വെട്ടിച്ച് വീല്‍ചെയര്‍ കടത്തുകയായിരുന്നു. പോലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ലേലം കൊണ്ടയാള്‍ക്ക് ഉപകരണങ്ങള്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ ഉപകരണങ്ങള്‍ യഥാസമയം വികലാംഗര്‍ക്ക് വിതരണം ചെയ്യാത്ത അധികൃതരുടെ നടപടിയില്‍
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉപകരണങ്ങള്‍ തുരുമ്പെടത്ത് നശിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച നേതാക്കളായ കെ.പി വത്സരാജ്, നാഗേഷ് കരവൂര്‍, ഗിരീഷ് തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Uppala, AAP

No comments:
Post a Comment