കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിന്റെ സാമൂഹ്യ രംഗവുമായി അഭേദ്യമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ദാരിദ്ര്യത്തിന്റെ വിവിധ മുഖങ്ങളെ തന്മയത്തത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും അഭിമുഖീകരിച്ച് സ്ത്രീകളുടെ കേവല ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനപ്പുറം സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മ്മാജന ഏജന്‍സിയായി വളരുകയും വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് കേരളത്തിന്റെ പരിഛേദമായി മാറുവാനും കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്.
ജില്ലയിലെ 10250 അയല്‍ക്കൂട്ടങ്ങളിലെ രണ്ടു ലക്ഷം സ്ത്രീകള്‍ സമാഗമത്തില്‍ സംബന്ധിക്കും. ഏകദേശം രണ്ടു ലക്ഷം സ്ത്രീകള്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന സ്വയം വിലയിരുത്തല്‍ പ്രക്രിയയില്‍ പങ്കാളികളാക്കുകയാണ്. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നേട്ടങ്ങള്‍ പങ്ക് വെച്ചും പോരായ്മകള്‍ പരിഹരിക്കുവാനും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുകയാണ്. കൂടാതെ അംഗങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടറിഞ്ഞ് ഇനിയും സര്‍ക്കാരിന്റെ സഹായസേവന വലയത്തില്‍ അര്‍ഹതയുണ്ടായിട്ടും കടന്നുവരാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷ്മതല ആസൂത്രണം നടത്തി ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുന്ന അപൂര്‍വ്വമായ പ്രവര്‍ത്തനവും ജനുവരി 26 നു നടക്കും.
സമാഗമത്തിനു മുന്നോടിയായി കുടുംബശ്രീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു പേര്‍ക്ക് വാര്‍ഡ് അടിസ്ഥാനത്തില്‍ പരിശീലനവും അയല്‍ക്കൂട്ടത്തിലെ അഞ്ചംഗ ഭാരവാഹികള്‍ക്ക് ദ്വിദിന പരിശീലനവും സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് വിശദമായ പരിശീലനവും നല്‍കിയതായും, ജില്ലയിലെ എം പി, എം എല്‍ എ മാര്‍, ജില്ലാ,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭാ അധ്യക്ഷന്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സമാഗമത്തില്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍മജീദ് ചെമ്പരിക്ക, വിജയന്‍ കെ വി, മുഹമ്മദ്കുഞ്ഞി എം, പ്രഭാകരന്‍ എം പി, ഉണ്ണികൃഷ്ണന്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ripublic Day
No comments:
Post a Comment