ഉദുമ: വൈദ്യുതി കണക്ഷനില്‍ കൃത്രിമം കാണിച്ചു വകുപ്പിനു നഷ്ടമുണ്ടാക്കിയതിനു വീട്ടില്‍ നിന്നും അധികം വൈദ്യുതി ഉപഭോഗത്തിനു ദേശസാത്കൃത ബാങ്കില്‍ നിന്നും ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് 3.10ലക്ഷം രൂപ പിഴ ഈടാക്കി.
ഉദുമ കരിപ്പോടി ഹബീബ മന്‍സിലില്‍ വൈദ്യുതി കണക്ഷനില്‍ കൃത്രിമം നടത്തിയതിനു 1.60ലക്ഷം രൂപ പിഴയാണ് ഈടാക്കിയത്. അതേസമയം പാലക്കുന്നിലെ ദേശസാത്കൃത ബാങ്കില്‍ അമിത വൈദ്യുതി ഉപഭോഗം കണ്ടെത്തിയതിനെതുടര്‍ന്നു 1.50ലക്ഷം രൂപയും പിഴ ഈടാക്കി.

ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കാസര്‍കോട് യൂണിറ്റ് അസി. എന്‍ജിനീയര്‍ എ.അശോകന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണു ക്രമക്കേടു കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും സ്‌ക്വാഡ് അറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Current, Rade
No comments:
Post a Comment