കൊച്ചി: തട്ടിപ്പുകേസുകളില്‍ ജാമ്യം ലഭിക്കുന്നതിനായി കെട്ടിവെക്കാനുള്ള പണം സരിതയ്ക്ക് എങ്ങനെ ലഭിച്ചുവെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിച്ചിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.
തട്ടിപ്പിലൂടെ ലഭിച്ച തുകയാണോ കോടതിയില്‍ കെട്ടിവെച്ചത് എന്നത് സംബന്ധിച്ച് അന്വേഷിക്കേണ്ടതുണ്ട്. ജയിലില്‍ കിടക്കുന്ന സരിതയ്ക്ക് ഇത്രയേറെ കേസുകളില്‍ ജാമ്യം ലഭിക്കുന്നതിനായുള്ള തുക സംഘടിപ്പിക്കാന്‍ എങ്ങനെ കഴിയുന്നുവെന്നും കോടതി അന്വേഷിച്ചു. സരിതയുടെ പണത്തിന്റെ ശ്രോതസ് സര്‍ക്കാരിന് അറിയാമോ എന്നു ചോദിച്ച കോടതി ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
വ്യാജ ലൈസന്‍സ് കേസില്‍ സരിതക്ക് ബുധനാഴ്ച്ച ജാമ്യം ലഭിച്ചു. ജയിലിന് പുറത്തിറങ്ങുന്നതിനായി രണ്ടു കേസുകളില്‍ക്കൂടി ജാമ്യം ലഭിക്കുന്നതിന് പുറമെ ഇതുവരെ അനുവദിച്ച ജാമ്യത്തിന്റെ നടപടികള്‍ പൂര്‍ത്തിയാവേണ്ടതുമുണ്ട്. ഇതിനായി രണ്ടു ദിവസങ്ങളെങ്കിലും ഇനിയുമെടുക്കും.
അതേസമയം, പുതിയ മുന്നറിയിപ്പുമായി സരിത വീണ്ടും രംഗത്തെത്തി. തന്നെ രക്ഷിക്കാമെന്ന് ഏറ്റത് യു.ഡി.എഫിലെ ഒരു ഉന്നതാനാണെന്നും. അദ്ദേഹത്തിന്റെ പേര്‍ സമയമാവുമ്പോള്‍ വെളിപ്പെടുത്തുമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഭീഷണി മുഴക്കുകയല്ല മറിച്ച് മടുത്തിട്ടാണ് ഇത്രയും പറയുന്നതെന്നും സരിത പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar Case, Saritha s Nair, Court
No comments:
Post a Comment