കോട്ടയം: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ മദ്യപിച്ചു വാഹനം ഓടിച്ച ഇരുനൂറോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അമിത വേഗത്തില്‍ വാഹനം ഓടിച്ചവര്‍ക്കെതിരെയും പൊതു സ്ഥലങ്ങളിലിരുന്നു പരസ്യമായി മദ്യപാനം നടത്തിയവര്‍ക്കെതിരെയും ബഹളമുണ്ടാക്കിയവര്‍ക്കെതിരെയും ലൈസന്‍സില്ലാതെ പൊതുസ്ഥലങ്ങളില്‍ പടക്കം പൊട്ടിച്ചവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കേസെടുത്തതില്‍ ഭൂരിഭാഗവും മദ്യപിച്ചു വാഹനമോടിച്ചവരാണ്. മദ്യപിച്ച് വാഹനമോടിച്ചവരില്‍ ഏറെയും ബൈക്ക് യാത്രക്കാരായിരുന്നു. പൊതുസ്ഥലങ്ങളില്‍ പരസ്യമദ്യപാനം നടത്തിയവരും മദ്യപിച്ചു മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കിയവരുമാണു പിന്നീടുളളവര്‍. കോട്ടയം വെസ്റ്റ് സര്‍ക്കിളിന്റെ പരിധിയില്‍ 62 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഈസ്റ്റ് സര്‍ക്കിള്‍ പരിധിയില്‍ 34 പേര്‍ക്കെതിരെയും ചങ്ങനാശേരിയില്‍ 30 പേര്‍ക്കെതിരെയും ഏറ്റുമാനൂരില്‍ 45 പേര്‍്‌ക്കെതിരെയും ഈരാറ്റുപേട്ടയില്‍ 46 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പാലാ സര്‍ക്കിളില്‍ 12 പേര്‍ക്കെതിരെയും വൈക്കത്ത് 37 പേര്‍ക്കെതിരെയും മണിമലയില്‍ എട്ടുപേര്‍ക്കെതിരെയും കേസെടുത്തു. കാഞ്ഞിരപ്പള്ളി, രാമപുരം, പാമ്പാടി എന്നിവിടങ്ങളിലും നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.വാഗമണിനു സമീപം കല്ലില്ലാകവലയിലെ ഒരു റിസോര്‍ട്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവര്‍ തമ്മില്‍ കൈയാങ്കളി ഉണ്ടായി. പോലീസ് സ്ഥലത്തെത്തിയാണ്സ്ഥിതി ഗതികള്‍ ശാന്തമാക്കിയത്.
കേസെടുത്തതില്‍ ഭൂരിഭാഗവും മദ്യപിച്ചു വാഹനമോടിച്ചവരാണ്. ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. വണ്ടികള്‍ പോലീസ് കസ്റ്റഡിയിലാണ്. പുതുവതസര ദിനത്തോടനുബന്ധിച്ചു ജില്ലയില്‍ ഇന്നലെ രാവിലെ മുതല്‍ പോലീസ് പ്രത്യേക നിരീക്ഷണവും മുഴുവന്‍ സമയ പട്രോളിഗും തുടര്‍ച്ചയായ വാഹനപരിശോധയും ഏര്‍പ്പെടുത്തിയിരുന്നു. വൈകുന്നേരം ആറു മുതല്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കി.
മദ്യപിച്ചും അമിതവേഗത്തിലും വാഹനം ഓടിക്കുന്നവരേയും, പൊതുസ്ഥലത്തു മോശമായി പെരുമാറുന്നവരേയും, പൊതുസ്ഥലത്തു മദ്യപിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികളെടുക്കാനായിരുന്നു ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശം. പൊതുസ്ഥലത്തും ബസുകളിലും തിരക്കിന്റെ മറവില്‍ നടക്കുന്ന പോക്കറ്റടി, സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെയും പിടികൂടുന്നതിനു ഷാഡോ പോലീസിനേയും ചുമതലപ്പെടുത്തിയിരുന്നു.സ്ത്രീകളെ ശല്യപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെയും പോക്കറ്റടിക്കാരേയും പോലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു. നഗരത്തില്‍ ജനത്തിരക്കുള്ള പ്രധാനനിരത്തുകള്‍, മാര്‍ക്കറ്റുകള്‍, വ്യാപാരസമുച്ചയങ്ങള്‍ കേന്ദ്രീകരിച്ചും വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകം, വാഗമണ്‍ എന്നിവിടങ്ങളിലുമായിരുന്നു പോലീസ് നീരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നത്.
പോലീസിന്റെ കര്‍ശന പരിശോധനയും നിരീക്ഷണവും മൂലം പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസിന്റെ പരിശോധനയും ജാഗ്രതയുമാണ് അപകടങ്ങള്‍ കുറയാന്‍ കാരണമെന്നും ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, New Year Celebration, Police, case
No comments:
Post a Comment