കുമ്പള. ട്രെയിനില്‍ മറന്നുവച്ച ശ്രുതിപ്പെട്ടിക്കൊപ്പം ശ്രീരാഗിന് നഷ്ടമായത് മുന്‍ വര്‍ഷങ്ങളില്‍ പലവട്ടം നേടിയ ഒന്നാംസ്ഥാനം. കുമ്പളയില്‍ നടക്കുന്ന റവന്യു ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാടുനിന്നു ചെന്നൈ മെയിലില്‍ വരുമ്പോഴാണ് ശ്രീരാഗിന്റെ ശ്രുതിപ്പെട്ടിയും പാട്ടുപുസ്തകങ്ങളും അടങ്ങുന്ന ബാഗ് നഷ്ടമായത്.
കാസര്‍കോട് റയില്‍വേ സ്റ്റേഷനിലിറങ്ങി കലോല്‍സവ വേദിയിലെത്തിയ ശേഷമാണ് തന്റെ ബാഗും മറ്റും ട്രെയിനിലാണെന്ന കാര്യം ശ്രീരാഗ് അറിയുന്നത്.
കൂടെയുണ്ടായിരുന്ന ശ്രീരാഗിന്റെ അച്ഛന്‍ അധ്യാപകനായ രാജു എം. നെടുങ്ങണ്ട കാസര്‍കോട് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഫോണില്‍ വിവരമറിയിക്കുമ്പോഴേക്കും ചെന്നൈ മെയില്‍ സ്റ്റേഷന്‍ വിട്ടിരുന്നു.
ആര്‍പിഎഫ് നല്‍കിയ വിവരമനുസരിച്ച് മംഗലാപുരത്ത് ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ ബാഗ് കണ്ടെത്തി സ്റ്റേഷനില്‍ സൂക്ഷിച്ചു.
കാസര്‍കോടുനിന്ന് തൊട്ടു പിന്നാലെയുള്ള ട്രെയിനില്‍ മംഗലാപുരത്തു പോയി ശ്രുതിപ്പെട്ടിയും ബാഗും വാങ്ങി രാജു കലോല്‍സവ വേദിയിലേക്ക് മടങ്ങി എത്തുകയായിരുന്നു. മല്‍സരം തുടങ്ങുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പാണ് ശ്രുതിപ്പെട്ടി ശ്രീരാഗിന്റെ കയ്യിലെത്തിയത്. ഈ ടെന്‍ഷനിടയിലും ശ്രീരാഗ് മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment