കൊച്ചി: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് മലയാളി നഴ്‌സുമാരെ വംശീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് തല്ലിത്തകര്‍ത്തു. പാര്‍ട്ടിയുടെ കൊച്ചി എം.ജി. റോഡിലുള്ള ഓഫീസിനു നേരെയായിരുന്നു ആക്രമണം.
ചില്ലുകള്‍ തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ചീമുട്ടയും എറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് എം.വി. രതീഷ്, സംസ്ഥാന സെക്രട്ടറിമാരായ തമ്പി സുബ്രഹ്മണ്യം, ദീപക് ജോയി, കൗണ്‍സിലര്‍ എ.ആര്‍ പദ്മദാസ്, ജില്ലാ സെക്രട്ടറി ജോസഫ് മാര്‍ട്ടിന്‍, ലിജോ കാരള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം നടത്തിയത്. എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. പാര്‍ട്ടി ഓഫീസിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
ആംആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും കവിയുമായ കുമാര്‍ വിശ്വാസ് ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് മലയാളി നഴ്‌സുമാര്‍ കറുത്ത നിറത്തിലുളളവരും കാഴ്ചയില്‍ അഭംഗിയുള്ളവരുമാണെന്ന വിവാദ പരാമര്‍ശം നടത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aam Admi Office, Kochi

No comments:
Post a Comment