പാസ്‌പോര്‍ട്ടില്‍ മഞ്ജുവിന്റെ പേര് മഞ്ജു ഗോപാലകൃഷ്ണന്‍ എന്നാണ്. നടന്‍ ദിലീപിന്റെ യഥാര്‍ഥ പേരാണു ഗോപാലകൃഷ്ണന്‍. കെ. 2256832 നമ്പരുള്ള പാസ്‌പോര്‍ട്ട് മഞ്ജുവാര്യര്‍ എന്ന പഴയ പേരിലേക്കാണു മാറ്റുന്നത്. തന്റെ സ്വന്തം ഭവനമായ തൃശൂര്‍ ജില്ലയിലെ പുള്ളിലെ വസതിയായിരിക്കും പുതിയ വിലാസം.
നേരത്തെ ദിലീപിന്റെ വസതിയായിരുന്നു വിലാസമായി രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍മാസം മുതല്‍ അച്ഛന്‍ ഡി.പി. മാധവന്റെ പുള്ളിലുള്ള വസതിയിലാണു മഞ്ജു താമസിക്കുന്നുത്. വിവാഹമോചനത്തിനുള്ള കോടതിനടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണു ദിലീപിന്റെ പേരും വിലാസവും ഒഴിവാക്കാനുള്ള തീരുമാനം.
1998 ഒക്ടോബര്‍ 20നാണ് ദിലീപും മഞ്ജുവും വിവാഹിതരായത്. വിവാഹത്തോടെ അഭിനയത്തില്‍നിന്നും പൊതുജീവിതത്തില്‍നിന്നും അകന്നു കുടുംബിനിയായി കഴിയുകയായിരുന്ന മഞ്ജു പതിനഞ്ചു വര്‍ഷത്തിനുശേഷമാണ് ക്യാമറയ്ക്കു മുന്നിലേക്കു തിരിച്ചുവന്നത്. കഴിഞ്ഞ ഏതാനും മാസം കൊണ്ടു രാജ്യത്തെ വളരെ പ്രശസ്തമായ പരസ്യങ്ങളില്‍ തിളക്കമുള്ള താരമായി മഞ്ജു മാറിക്കഴിഞ്ഞു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ കലാതിലകപ്പട്ടത്തിനു പിന്നാലെ 1995ല്‍ സാക്ഷ്യം എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ മഞ്ജുവാര്യര്‍ മൂന്നു വര്‍ഷത്തിനിടെ അഭിനയിച്ച 19 സിനിമകളും അഭിനയമികവുകൊണ്ട് ഹിറ്റാക്കിയിരുന്നു.
രണ്ടാംവരവില്‍ സിനിമയിലേക്കു ചുവടുവയ്ക്കുന്നതിനു മുമ്പേ പരസ്യമോഡലായി മാറിയ മഞ്ജുവാര്യര്‍ അഞ്ചു മാസത്തിനകം രാജ്യത്തെ ഏറ്റവും പരസ്യമൂല്യമുള്ള താരമായി. സിനിമാതാരങ്ങളേക്കാള്‍ വളരെ ഉയര്‍ന്ന മൂല്യമാണു മഞ്ജുവിനുള്ളത്. മലയാളം സിനിമകളില്‍ നായികയ്ക്കു ഏതാനും ലക്ഷങ്ങളാണു പ്രതിഫലമെങ്കില്‍ മഞ്ജുവിന്റെ മോഡല്‍ ബ്രാന്‍ഡ് മൂല്യം ഒരു കോടി രൂപയിലേക്കുയര്‍ന്നതായി ബിസിനസ് വൃത്തങ്ങള്‍ പറയുന്നു. രണ്ടാം വരവിലെ സിനിമകള്‍ പുറത്തുവരുന്നതിനു മുമ്പേയാണ് ഈ റേറ്റിംഗ് കുതിപ്പ്. രാജ്യാന്തരതലത്തില്‍ ഷോറൂമുകളുള്ള ഒരുജ്വല്ലറിയുടെ പരസ്യത്തില്‍ അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതും മഞ്ജുവിന്റെ താരമൂല്യം വര്‍ധിപ്പിച്ചു.
ബ്രാന്‍ഡ് അംബാസഡറാകാനും പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനും നല്ല ഓഫറുകളുമായി ഉത്തരേന്ത്യയിലേയും വിദേശത്തേയും പല വമ്പന്‍ കമ്പനികളും മഞ്ജുവിനെ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ വിദേശ ഓഫറുകള്‍ വരുന്നതിനിടയിലാണു പാസ്‌പോര്‍ട്ട് സ്വന്തം പേരിലും വിലാസത്തിലുമാക്കാന്‍ നടപടി ആരംഭിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Manju Warrier
No comments:
Post a Comment