Latest News

ഹോട്ടലുകളും ബേക്കറികളും വെള്ളിയാഴ്ച അടച്ചിടും

തിരുവനന്തപുരം: പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ഹോട്ടലുകളും ബേക്കറികളും വെള്ളിയാഴ്ച അടച്ചിടും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് പണിമുടക്കെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

എണ്ണ കമ്പനികള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 385.95 രൂപ കൂട്ടി 2184.50 രൂപയാക്കിയിരുന്നു. സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചതോടെ ദിവസം 1,200 രൂപയുടെ അധിക ചെലവാണ് ഹോട്ടലുടമകള്‍ക്ക് ഉണ്ടായിരിക്കുന്നത്.

ഇതിനാല്‍ ഹോട്ടല്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില ഉയര്‍ത്തിയത് പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.