ജിത്തു ജോസഫിന്റെ ദൃശ്യം അന്‍സിബ എന്ന കോഴിക്കോട്ടുകാരിയെ ശ്രദ്ധേയയാക്കിയിരിക്കുന്നു. മോഹന്‍ലാലിന്റെ പ്ലസ്ടു വിദ്യാര്‍ഥി നിയായ മകളായി ചിത്രത്തില്‍ മികച്ച പ്രകടനമാണ് അന്‍സിബയുടേത്. ഇതോടെ വിവാദങ്ങളും അന്‍സിബയുടെ പുറകെ കൂടി.
ചാനല്‍ അഭിമുഖങ്ങളില്‍ അന്‍സിബ തമിഴ് സിനിമയിലാണ് അഭിനയത്തുടക്കമെന്നു പറഞ്ഞതായിരുന്നു വിവാദങ്ങള്‍ക്കു കാരണമായത്. ചാനലിലെ റിയാലിറ്റി ഷോയില്‍ വിന്നറായി രുന്നുവെന്നും അതിന്റെ ഫോട്ടോ പത്ര ത്തില്‍ കണ്ട ജിത്തു ജോസഫ് സാര്‍ ദൃശ്യത്തിലേക്ക് നേരിട്ടു ക്ഷണിക്കുകയാ യിരുന്നുവെന്ന് അന്‍സിബ പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സലിംബാബ സംവിധാനം ചെയ്തു പുറത്തിറങ്ങാനിരിക്കുന്ന ഗുണ്ട എന്ന ചിത്രത്തെക്കുറിച്ച് അന്‍സിബ ഒന്നും മിണ്ടിയില്ലെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ താന്‍ ദൃശ്യത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഷോയിക്കാണ് പോയതെന്നും ഗുണ്ടയുടെ ഒരു ദിവസത്തെ ഷൂട്ട് മാത്രമാണ് ഈ സമയത്ത് നടന്നതെന്നും റിലീസ് ചെയ്ത തന്റെ ആദ്യ സിനിമ ദൃശ്യമായിരുന്നുവെന്നുമാണ് അഭിമുഖത്തില്‍ ഉദ്ദേശിച്ചതെന്ന് അന്‍സിബ പറഞ്ഞു.
താന്‍ ഗുണ്ടയെന്ന സിനിമയെ മറന്നിട്ടില്ലെന്നും ഇപ്പോഴും ആ സിനിമയുടെ ഭാഗമാണെന്നും അന്‍സിബ വ്യക്തമാക്കി. ഗുണ്ടയില്‍ അഭിനയിക്കുന്നതിനിടയിലാണ് ഞാന്‍ ദൃശ്യത്തിലും വേഷം ചെയ്തത്. ഗുണ്ടയുടെ അണിയറപ്രവര്‍ത്തകരുമായി യാതൊരു പ്രശ്‌നവുമില്ല. സെറ്റില്‍ എല്ലാവരോടും കമ്പനിയാണെന്നും അന്‍സിബ വ്യക്തമാക്കി. പുതിയ ചിത്രത്തെക്കുറിച്ച് ഉടന്‍ പ്രഖ്യാപനം ഉണ്ടാവുമെന്നും അന്‍സിബ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dhrishyam Movie, Mohanlal Daughter, Ansibha

No comments:
Post a Comment