പാലക്കാട് : അന്‍പത്തിനാലാമത് സ്‌ക്കൂള്‍ കലോത്സവത്തിന് പാലക്കാട് തിരിതെളിഞ്ഞു. ഇനി പാലക്കാടിനെ ഉത്സവലഹരിയിലാക്കി കൗമാരവിസ്‌മയം പെയ്‌തിറങ്ങും. അസുഖത്തെ തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കലോത്സവം ഉദ്‌ഘാടനം ചെയ്‌തത്.
നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്, മന്ത്രിമാരായ കെ സി ജോസഫ്, എ.പി അനില്‍ കുമാര്‍, എ.കെ ബാലന്‍പാലക്കാടിന്റെ എംപി എ.ബി രാജേഷ് , ജില്ലാ കളക്‌ടര്‍ കെ. രാമചന്ദ്രന്‍ ,എംഎല്‍എമാരായ ഷാഫി പറമ്പില്‍ , അച്യുതന്‍ ,വി.ടി ബല്‍റാം, വിജയദാസ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
232 ഇനങ്ങളില്‍ പതിനെട്ട് വേദികളിലായി ഒന്‍പതിനായിരത്തോളം പ്രതിഭകളാണ് ഇനിയുള്ള കലോത്സവ ദിനങ്ങളില്‍ മാറ്റുരയ്‌ക്കുന്നത്. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, അറബിക് സാഹിത്യോല്‍സവം, സംസ്‌കൃതം കലോല്‍സവം എന്നീ വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
രാവിലെ എട്ട് മണിയ്‌ക്ക് മോയന്‍സ് ഹൈസ്‌ക്കൂള്‍ മുറ്റത്ത് പതാക ഉയര്‍ന്നു. തുടര്‍ന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ആരംഭിച്ച പാലക്കാടന്‍ തനിമ വിളിച്ചോതുന്ന സാംസ്‌കാരിക ഘോഷയാത്ര കാഴ്‌ചക്കാരുടെ കണ്ണുകളെ വിസ്‌മയിപ്പിച്ചു. നാലരയോടെ പ്രധാനവേദിയായ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ 54 സംഗീതാധ്യാപകര്‍ വേദിയില്‍ അണിനിരന്ന് സ്വാഗതഗാനം ആലപിച്ചു. വിവിധ ദൃശ്യാവിഷ്‌കാരങ്ങളുമായി സ്വാഗതഗാനത്തിന് ചുവടുവെച്ചുകൊണ്ട് കുട്ടികളും അധ്യാപകര്‍ക്കൊപ്പം വേദി പങ്കുവെച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment