ഉപ്പള: തൊഴിലാളി വിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘടന എസ്.ടി.യു. മാത്രമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പറയാനും പരിഹാരം കാണാനും ആവശ്യഘട്ടങ്ങളില്‍ സമരങ്ങള്‍ നടത്താനും എസ്.ടി.യു. തയ്യാറായിട്ടുണ്ട്. തൊഴിലാളികളുടെ കൂടെ സംഘടന നിന്നതുകൊണ്ടാണ് ഒട്ടേറെ പേര്‍ യൂണിയനില്‍ ചേരുന്നതെന്നും മജീദ് പറഞ്ഞു.
മതേതര ഇന്ത്യക്കും തൊഴില്‍ സുരക്ഷക്കും എന്ന മുദ്രാവാക്യവുമായി എസ്.ടി.യു. സംസ്ഥാന പ്രചാരണ യാത്രയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മതേതര ശക്തികള്‍ അധികാരത്തില്‍ വരണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആഗ്രഹം. വംശീയ കലാപം നടത്തിയ നരേന്ദ്ര മോഡിയെപ്പോലുള്ളവര്‍ അധികാരത്തില്‍ വരുന്നത് രാജ്യത്തിന് ആപത്താണ്. ബി.ജെ.പി. പോലുള്ള വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനകള്‍ രാജ്യത്ത് അധികാരത്തില്‍വരുന്നത് തടയാന്‍ തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കെ.പി.എ. മജീദ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment