ആതുരശുശ്രൂഷ രംഗത്തും വിദ്യാഭ്യാസ, കാരുണ്യ,സാമൂഹിക,സാംസ്‌കാരിക, ധാര്‍മ്മിക രംഗത്തും അദ്ദേഹം നടത്തിയ സേവനങ്ങള്‍ ചിരകാലസ്മരണയായി നിലനില്‍ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാട്ടില്‍ മതസൗഹാര്‍ദ്ദത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും സാമുദായിക സ്പര്‍ദ്ധ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാതൃകാപരമായ നേതൃത്വം നല്‍കുകയും ചെയ്ത മഹത്‌വ്യക്തിത്വമായിരുന്നു കെ.എസ്. എന്ന് ചെറൂപ്പ പറഞ്ഞു.
യു.എ.ഇ. കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി സെക്രട്ടറി യഹ്‌യ തളങ്കര അധ്യക്ഷതവഹിച്ചു. അനുസ്മരണ സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.
മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ ജനറല്‍സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, കാസര്‍കോട് മുനിസിപ്പല്‍ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള,കേരള നഴ്‌സിംഗ് കൗണ്‍സില്‍ മുന്‍ രജിസ്ട്രാര്‍ രാജീവ് ആക്ഷന്‍, കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി, യു.എ.ഇ.ഇന്ത്യന്‍ മീഡിയഫോറം വൈസ്പ്രസിഡണ്ട് കെ.എന്‍.അബ്ബാസ്, മാലിക് ദീനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എസ്.അന്‍വര്‍ സാദത്ത്, ചെങ്കളഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡണ്ട് സി.എച്ച്.മുഹമ്മദ്കുഞ്ഞി ചായിന്റടി സംസാരിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഡ്വ.വി.എം.മുനീര്‍ നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment