അമേഠി: ലളിത ജീവിതം പഠിക്കാനെന്ന പേരില്‍ 2008ല്‍ രാഹുല്‍ ഗാന്ധി മാധ്യമപ്പടയോടൊപ്പം സന്ദര്‍ശനം നടത്തുകയും അന്തിയുറങ്ങുകയും ചെയ്ത കുടുംബം ദുരിതക്കയത്തില്‍. കഴിഞ്ഞ ദിവസം ഇവരെ സന്ദര്‍ശിക്കാനെത്തിയ ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസിനുമുന്നില്‍ വീട്ടമ്മ പൊട്ടിക്കരയുകയായിരുന്നു.
ദളിത് വീട്ടില്‍ അന്തിയുറങ്ങി ഏറെ വാര്‍ത്താ പ്രാധാന്യം നേടിയശേഷം രാഹുല്‍ തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം കുമാര്‍ വിശ്വാസിനോട് പറഞ്ഞു. രാഹുലിന്റെ സന്ദര്‍ശനത്തിനുശേഷം ചില ക്രിമിനലുകള്‍ ഇവരുടെ വീടിന് തീയിട്ടിരുന്നു. എന്നാല്‍ ഇവരെ മാറ്റി പാര്‍പ്പിക്കാണമെന്ന് അപേക്ഷിച്ചിരുന്നെങ്കിലും ആരും തങ്ങളെ സംരക്ഷിച്ചെന്ന് വീട്ടമ്മ പറഞ്ഞു.
അതേസമയം, അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കാനൊരുങ്ങുന്ന വിശ്വാസിന്റെ നാടകമാണ് മാധ്യമപ്പടയ്‌ക്കൊപ്പമുള്ള ദളിത് സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. രാഹുല്‍ ചെയ്ത അതേ കാര്യമാണ് കുമാര്‍ വിശ്വാസും ചെയ്യുന്നതെന്ന് മറ്റു പാര്‍ട്ടിക്കാരും വിമര്‍ശിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rahul Gandhi, Aam Aadmi Party
No comments:
Post a Comment