Latest News

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ല:സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചു.

ഈ തീരുമാനം അന്തിമമാണെന്നും എ.ഐ.സി.സി. സമ്മേളനത്തില്‍ വെച്ച് സോണിയ പറഞ്ഞു. രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനായി മുദ്രാവാക്യം മുഴങ്ങിയപ്പോഴായിരുന്നു സോണിയയുടെ പ്രഖ്യാപനം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാഹൂലിനുവേണ്ടി മുദ്രാവാക്യം വിളിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലോകായുക്ത സംവിധാനം നടപ്പിലാക്കും. രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ് 2014 ലെ പൊതു തിരഞ്ഞെടുപ്പ് . മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിജ്ഞാബന്ധരാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അഭിമാനമുണ്ട്. പക്ഷേ സാമ്പത്തിക അന്തരം കൂടുന്നതില്‍ ആശങ്കയുണ്ട്.

സബ് സിഡി നേരിട്ട് പണമായി നല്കുന്നതുവഴി അഴിമതി ഇല്ലാതാക്കാനാകും. ലോക് പാല്‍ ബില്‍ പാസാക്കിയത് പ്രധാനനേട്ടമാണെന്നും സോണിയ പറഞ്ഞു. മൂന്നുമണിയോടെ തനിക്ക് പറയാനുള്ളകാര്യങ്ങള്‍ പ്രവര്‍ത്തകരോട് പറയുമെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു.

പി.സി.സി. അധ്യക്ഷന്‍മാരും നിയമസഭാകക്ഷി നേതാക്കളും പങ്കെടുത്ത വിപുലീകരിച്ച പ്രവര്‍ത്തകസമിതി യോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റുകൂടിയായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കണമെന്ന് വ്യാഴാഴ്ച നിര്‍ദേശിച്ചത്. തുടര്‍ന്ന് സംസാരിച്ചവരെല്ലാംതന്നെ അതിനെ പിന്തുണച്ചു. എന്നാല്‍, മറ്റ് പാര്‍ട്ടികള്‍ ചെയ്യുന്നത് കോണ്‍ഗ്രസ് പിന്തുടരേണ്ടതില്ലെന്ന് വ്യക്തമാക്കി സോണിയാഗാന്ധി ആ നിര്‍ദേശത്തിന് തടയിട്ടു. അതേസമയം, അംഗങ്ങളുടെ വികാരത്തെ മാനിക്കുന്നുവെന്നും രാഹുല്‍ പ്രചാരണം നയിക്കുമെന്നും അവര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sonia Gandhi, Rahul Gandhi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.