Latest News

ശാലിനിയുടെ ഗ്ലാമര്‍ കൊലപാതകത്തിന് കാരണമായി; രണ്ടുദിവസത്തിനുള്ളില്‍് അറസ്റ്റുണ്ടാകുമെന്ന് പൊലീസ്

കോട്ടയം: ആസിഡ് കുടിപ്പിച്ച് ശാലിനി (35) എന്ന യുവതിയെ നഗരത്തില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റുണ്ടാകും. സ്ത്രീകള്‍ അടക്കം നാലു പ്രതികളുണ്ടാകുമെന്നാണ് സൂചന.അനാശാസ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംഘത്തിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. ഇതു സംബന്ധിച്ച വിശദമായ തെളിവുകള്‍ ശേഖരിച്ചു വരുന്നതേയുള്ളു. ശാലിനിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണ വ്യക്തത കൈവന്നിട്ടില്ല.

ശാലിനിയുടെ കസ്റ്റമര്‍ ആണോ അതോ ക്വട്ടേഷന്‍ ഏറ്റെടുത്തയാളാണോ ആസിഡുമായി എത്തിയതെന്ന കാര്യത്തില്‍ തെളിവുകള്‍ ലഭിച്ചു വരുന്നതേയുള്ളു. എന്തായാലും രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞേക്കുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡിവൈഎസ്പി വി.അജിത് പറഞ്ഞു. ശാലിനിക്ക് കൂടുതല്‍ കസ്റ്റമറെ ലഭിക്കുന്നത് അനാശാസ്യ സംഘത്തിലെ മറ്റുള്ള സ്ത്രീകള്‍ക്ക് വിരോധത്തിന് കാരണമായി. ഇതേതുടര്‍ന്ന് അവര്‍ എങ്ങനെയെങ്കിലും ശാലിനിയെ നശിപ്പിക്കുക എന്നു പദ്ധതിയിട്ടു.

ആസിഡ് ഒഴിച്ച് മുഖം പൊള്ളിച്ചാല്‍ അവളുടെ ബിസിനസ് നിന്നു പോകുമെന്ന കണക്കുകൂട്ടലിലാണ് ആസിഡ് പ്രയോഗം നടത്തിയത്. മുഖത്ത് ഒഴിക്കുന്നതിനിടെ വായിലും ഒഴിക്കുകയായിരുന്നു. ശാലിനിയെ ആസിഡ് കുടിപ്പിക്കുന്നതിനിടെ രണ്ടു പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവര്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതാണ് കേസ് അന്വേഷണത്തിന് വഴിത്തിരിവായത്. ഇവര്‍ ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. ആശുപത്രി വിട്ടാലുടന്‍ അറസ്റ്റുണ്ടാകും.

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് യുവതിയെ അനാസാശ്യത്തിന് വിളിച്ചുകൊണ്ടുപോയത് ഇപ്പോള്‍ പൊള്ളലേറ്റു കിടക്കുന്നവരാണ്. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ ഇരുട്ടിന്റെ മറവില്‍ മറ്റൊരാള്‍ ആസിഡ് ഒഴിച്ചുവെന്ന മൊഴി നല്കി രക്ഷപ്പെടാന്‍ ശ്രമം നടന്നു വരികയാണ്. ഇരുട്ടായതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ല എ ന്നും ഇവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഇവര്‍ക്ക് എങ്ങനെയാണ് പൊള്ളലേല്‍ക്കുന്നതെന്നും യുവതിയെ ആസിഡ് കുടിപ്പിക്കുമ്പോള്‍ ഇവര്‍ എവിടെയായിരുന്നുവെന്നുമുള്ള മൊഴികള്‍ പൊരുത്തപ്പെടുന്നില്ല. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു.

ശാലിനിയുടെ മരണം ആസിഡ് ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി. ആസിഡ് ഉള്ളില്‍ ചെന്നപ്പോഴുണ്ടായ "ന്യൂറോജനിക് ഷോക്ക് " ആണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 14ന് രാത്രി പത്തുമണിയോടെ വയസ്കരകുന്ന് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ശാലിനിക്ക് ആസിഡ് പ്രയോഗത്തിലുടെ പൊള്ളലേറ്റത്. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശാലിനി അല്‍പനേരത്തിനകം മരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Shalini, Murder case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.