Latest News

ബധിരയും മൂകയുമായ അഞ്ചാം ക്ലാസുകാരി ബാലിക പ്രസവിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ ബധിരയും മൂകയുമായ അഞ്ചാം ക്ലാസുകാരി ബാലിക പ്രസവിച്ചു. രാജസ്ഥാനിലെ ബര്‍സ്വാര ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. സ്‌കൂളില്‍ വെച്ച് അവശയായി കാണപ്പെട്ട പെണ്‍കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ ആംബുലന്‍സില്‍ വെച്ചാണ് ബാലിക മാസം തികയാതെ കുഞ്ഞിന് ജന്മം നല്‍കിയത്.

ജില്ലാഭരണകൂടവും സാമൂഹിക നീതി വകുപ്പും പൊലീസും എന്‍.ജി.ഒയും സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. തന്റെ ഗ്രാമത്തിലുള്ള ആണ്‍കുട്ടിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി പെണ്‍കുട്ടി എഴുതി അറിയിച്ചെന്ന് കളക്ടര്‍ കെ.ബി ഗുപ്ത പറഞ്ഞു. മദ്ധ്യവേനലവധിക്ക് നാട്ടില്‍ പോയപ്പോഴാണ് സംഭവം നടന്നതെന്നും സൂചനയുണ്ട്.

അതേസമയം, കുഞ്ഞുമായി തനിക്ക് ജീവിക്കേണ്ട എന്ന് ബാലിക പറഞ്ഞതിനെത്തുടര്‍ന്ന് കുഞ്ഞിനെ ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയാകുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Child Girl-Delivery

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.