ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരേ കടുത്ത വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. എഐസിസി യോഗത്തില്‍ ചായ വില്ക്കാന്‍ നരേന്ദ്ര മോഡിക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള അവസരമൊരുക്കാമെന്നാണ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്. മോഡിക്കെതിരേ കടുത്ത ആരോപണമുന്നയിച്ച അദ്ദേഹം മോഡി 21-ാം നൂറ്റാണ്ടിലൊന്നും പ്രധാനമന്ത്രിയാകില്ലെന്നും അറിയിച്ചു.
നരേന്ദ്ര മോഡി തന്റെ ചെറുപ്പത്തില്‍ ചായ വിറ്റിരുന്ന കാര്യം പരാമര്‍ശിച്ചാണ് മണിശങ്കര്‍ അയ്യര്‍ ഇങ്ങനെ പ്രതികരിച്ചത്. ഇതാദ്യമായല്ല അദ്ദേഹം മോഡിയെ വിമര്‍ശിക്കുന്നത്. നേരത്തേ, മോഡി ഒരു കോമാളിയാണെന്നും ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും അജ്ഞനാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Narendra Modi, Manisankar Ayyar
No comments:
Post a Comment