ന്യൂഡല്‍ഹി: തങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സന്തുഷ്ടമായ ദാമ്പത്യജീവിതം ഇപ്പോഴത്തേതുപോലെ തുടരുമെന്നും കേന്ദ്ര മന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കറും വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാദ്ധ്യമമായ ട്വിറ്ററില്‍ വന്ന സന്ദേശങ്ങള്‍ തങ്ങളുടേതല്ലെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ നല്‍കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സുനന്ദയുടെ പ്രസ്താവന മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തുവെന്ന് പ്രസ്താവനയില്‍ പറയുന്നു. അസുഖത്തെത്തുടര്‍ന്ന് സുനന്ദ ആശുപത്രിയിലായിരുന്നു. ഇനി വിശ്രമം ആവശ്യമാണ്. തങ്ങളുടെ സ്വകാര്യത മാദ്ധ്യമങ്ങള്‍ മാനിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
പാക് മാദ്ധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിനുള്ള ബന്ധത്തിന്റെ പേരില്‍ താന്‍ വിവാഹമോചനം നടത്തുകയാണെന്നായിരുന്നു വ്യാഴാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ സുനന്ദയുടേതായ വാര്‍ത്ത വന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് അപഹരിക്കപ്പെട്ടെന്ന് തരൂര്‍ ബുധനാഴ്ച അറിയിച്ചതിനു പിന്നാലെയായിരുന്നു ഇത്.
പക്ഷേ അല്പം മുമ്പ് സുനന്ദ വിവാഹ മോചന വാര്‍ത്ത നിഷേധിക്കുകയും പാക് പത്രപ്രവര്‍ത്തകയുടെ പെരുമാറ്റത്തെ അപലപിക്കുകയും ചെയ്തു. മെഹര്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ഏജന്റാണെന്ന് ആരോപിച്ചു. തൊട്ടുപിന്നാലെ മെഹറും പ്രസ്താവനയുമായി പ്രത്യക്ഷപ്പെട്ടു. തന്നെ ഐ.എസ്.ഐ ഏജന്റെന്ന് ആരോപിച്ച സുനന്ദക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്നായിരുന്നു തരൂര്‍സുനന്ദ ദമ്പതികളുടെ സംയുക്ത പ്രസ്താവന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sashi Tharoor, Sunantha pushkar
No comments:
Post a Comment