Latest News

ഒറ്റകോള്‍ പാസ്റ്റര്‍ക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷം; ഇരയിലായവരില്‍ പലരും കോട്ടയത്തെ മാന്യമാര്‍

കോട്ടയം: കുമരകത്ത് എഴുപതുകാരിയെ കാറില്‍ തട്ടിക്കൊണ്ടു പോയി പണവും ആഭരണവും കവര്‍ന്ന സംഘം കോട്ടയത്തെ പല മാന്യന്‍മാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. മാനക്കേടോര്‍ത്ത് ആരും പരാതി നല്കിയിട്ടില്ല. രണ്ട് ആധാരം എഴുത്തുകാര്‍, ഗായകന്‍, പാസ്റ്റര്‍ തുടങ്ങിയവര്‍ ഇതേ സംഘത്തിന്റെ വലയില്‍ അകപ്പെട്ട് പണം നഷ്ടപ്പെട്ടവരാണ്.

 ഒരു പാസ്റ്ററെ കുടുക്കിയത് തന്ത്രപരമായിട്ടായിരുന്നു. അറസ്റ്റിലായ ഇന്ദുവും ഗീതയും കഞ്ഞിക്കുഴിയില്‍ വച്ചാണ് പാസ്റ്ററെ പരിചയപ്പെട്ടത്. പഴ്‌സ് നഷ്ടപ്പെട്ടതിനാല്‍ വണ്ടിക്കൂലിയില്ല എന്നാണ് യുവതികള്‍ പാസ്റ്ററെ ധരിപ്പിച്ചത്. നേരാണന്നു കരുതി പാസ്റ്റര്‍ 100 രൂപ നല്കി. പരിചയം പുതുക്കുന്നതിനായി ഇരുവരും ഫോണ്‍ നമ്പരുകളും കൈമാറി. പാസ്റ്റര്‍ കാറിലായിരുന്നു. അല്‍പം മുന്നോട്ട് മാറിയപ്പോള്‍ പാസ്റ്റര്‍ തന്റെ ഫോണില്‍ നിന്ന് യുവതികള്‍ നല്കിയ നമ്പരിലേക്ക് വിളിച്ചു.

ആ ഒറ്റ കോളിലാണ് പാസ്റ്ററുടെ രണ്ടു ലക്ഷം നഷ്ടപ്പെട്ടത്. പിന്നീട് യുവതികള്‍ പാസ്റ്ററുടെ പാമ്പാടിയിലുള്ള വീട്ടിലെത്തി. പാസ്റ്ററും യുവതികളും ഒരുമിച്ചിരിക്കുന്ന സമയത്ത് യുവതികള്‍ അറിയിച്ചതസനുസരിച്ച് കണ്ണനും ജ്യോതിസും എത്തി. പിന്നീട് ബലമായി നഗ്നനായ പാസ്റ്റര്‍ യുവതികളോടൊപ്പം നില്‍ക്കുന്ന ഫോട്ടോയെടുത്തു. ഇതു കാണിച്ചു വിരട്ടിയാണ് രണ്ടു ലക്ഷം തട്ടിയത്. ആധാരം എഴുത്തുകാരെയും ഗായകനെയും കുടുക്കിയത് ഏറ്റുമാനൂര്‍,എറണാകുളം എന്നിവിടങ്ങളിലോ ലോഡ്ജില്‍ വച്ചാണ്. 

ലോഡ്ജുകളില്‍ മുറിയെടുത്ത് യുവാക്കളെ ആകര്‍ഷിച്ച് മുറിയില്‍ എത്തിച്ച് നഗ്ന ഫോട്ടോയെടുത്താണ് പലരെയും വെട്ടിലാക്കിയത്. പിന്നീട് ഫോട്ടോ കാണിച്ച് പലവട്ടം പണം തട്ടി. ഇതേ രീതിയില്‍ നൂറുകണക്കിന് ആളുകളെ വിരട്ടി പണം തട്ടിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടവര്‍ വെസ്റ്റ് പോലീസിനെ സമീപിച്ചാല്‍ കേസെടുക്കുമെന്ന് സിഐ എജെ തോമസ് അറിയിച്ചു.

മറ്റൊരു തട്ടിപ്പിനായി താഴത്തങ്ങാടിയില്‍ എത്തിയപ്പോഴാണ് അതുവഴി വന്ന പോലീസ് സംഘം സംശയം തോന്നി പിടികൂടിയത്. ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പു സംഘമാണെന്ന് വ്യക്തമായത്. മള്ളൂശേരി പുല്ലരിക്കുന്ന് പുത്തന്‍പറമ്പില്‍ മധുവിന്റെ ഭാര്യ ഇന്ദു (38), കുമ്മനം അരങ്ങത്തുമാലി റജീന്ദ്രന്റെ ഭാര്യ ഗീത (33), കൊല്ലം ജില്ലയിലെ പുത്തൂര്‍ സ്വദേശികളായ കാരിക്കല്‍ പുഷ്പമംഗലത്ത് വീട്ടില്‍ പുഷ്പരാജന്‍ മകന്‍ ദില്‍ജിത്ത് എന്ന കണ്ണന്‍ (24), കൊഴുവന്‍പാറ പടിഞ്ഞാറ്റില്‍ രഘു മകന്‍ ജ്യോതിസ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങല്‍ തിരുവല്ലയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ladies, Robbery, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.