ശ്രീകണ്ഠപുരം: പരിപ്പായിലെ കൊടക്കാട്ടേരി പുതിയ വീട്ടില്‍ രവീന്ദ്രന്റെ വീട്ടില്‍ നിന്നും ഒമ്പതരപവന്റെ സ്വര്‍ണ്ണാഭരണങ്ങളും 12,500രൂപയും കവര്‍ന്ന കേസിലെ പ്രതിയെ മൂന്നാംദിനം പോലീസ് പിടികൂടി. കൊല്ലം ചാത്തന്നൂര്‍ കുളത്തൂര്‍ കോണം ചിറക്കരയില്‍ നന്ദു ഭവനത്തില്‍ നന്ദു ബി. നായര്‍ (19) ആണ് പിടിയിലായത്. പയ്യന്നൂര്‍ അമ്പലത്തറയിലെ ഡെല്‍മാര്‍ക്ക് ഇന്റര്‍നാഷണല്‍ എന്ന വീട്ടുസാധന വില്‍പ്പന സ്ഥാപനത്തിലെ സെയില്‍സുമാനാണ് നന്ദു. ശ്രീകണ്ഠപുരം സി.ഐ: ജോഷി ജോസും സംഘവുമാണ് വിദഗ്ധമായ അന്വേഷണത്തിലൂടെ കവര്‍ച്ചക്കാരെ പിടികൂടിയത്.
ജനുവരി ഒന്നിന് വൈകീട്ടായിരുന്നു രവീന്ദ്രന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. രവീന്ദ്രനും ഭാര്യയും വീടുപൂട്ടി സമീപത്തെ വയലില്‍ നെല്ലിന് മരുന്ന് തളിക്കാന്‍ പോയതായിരുന്നു. വൈകീട്ട് മൂന്നിന് വയലില്‍ പോയി നാലുമണിയോടെ തിരിച്ചെത്തിയപ്പോഴേക്കും കവര്‍ച്ച നടന്നിരുന്നു. കസേരയില്‍ താക്കോല്‍ വച്ച് അതിനുള്ളില്‍ മറ്റൊരു കസേര വച്ചശേഷമാണ് ദമ്പതികള്‍ വയലില്‍ പോയത്. വീടുകളില്‍ ചായപ്പൊടി, സോപ്പ് തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന നന്ദു ബി. നായര്‍ ഈ സമയമാണ് വീട്ടില്‍ എത്തിയത്. വീട്ടില്‍ ആരുമില്ലെന്ന് കണ്ട
നന്ദു തെരച്ചില്‍ നടത്തി താക്കോല്‍ കണ്ടെടുത്തു.
നന്ദു തെരച്ചില്‍ നടത്തി താക്കോല്‍ കണ്ടെടുത്തു.
താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തുകയറി ഷെല്‍ഫ് തുറന്ന് കവര്‍ച്ച നടത്തുകയായിരുന്നു. ഉടന്‍ പരിപ്പായില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ശ്രീകണ്ഠപുരത്തെത്തി. അവിടെ നിന്ന് ഓട്ടോറിക്ഷ വാടക്ക് വിളിച്ച് തൃക്കരിപ്പൂരിലേക്ക് പോയി. കവര്‍ന്ന സ്വര്‍ണ്ണം തൃക്കരിപ്പൂര്‍ ടൗണിലെ ഒരു ജ്വല്ലറിയില്‍ വിറ്റു. പയ്യന്നൂര്‍ കണ്ടോത്ത് മൂരിക്കൊണ്ണലില്‍ വാടക വീട്ടിലാണ് നന്ദു താമസം. അവിടെ വച്ചാണ് ഇയാളെ പിടികൂടിയത്.സി.ഐക്ക് പുറമെ എസ്.ഐ: കെ.വി. ലക്ഷ്മണന്‍, എ.എസ്. ഐ: കെ.വി. രഘുനാഥ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപന്‍, പ്രമോദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, case, Arrested
No comments:
Post a Comment