Latest News

എസ്.ടി.യു. സംസ്ഥാന പ്രചാരണ യാത്രക്ക് ഉജ്ജ്വല തുടക്കം


കാസര്‍കോട്: മതേതര ഇന്ത്യക്കും തൊഴില്‍ സുരക്ഷക്കും എന്ന സന്ദേശവുമായി എസ്.ടി.യു.സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രചാരണ യാത്ര മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഉപ്പളയില്‍നിന്ന് ആരംഭിച്ചു.
ഉപ്പള ടൗണില്‍ പ്രത്യേകം സജ്ജമാക്കിയ ബി.എം. മാഹിന്‍ ഹാജി നഗറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ യാത്ര ഉദ്ഘാടനം ചെയ്തു. 

പൊതു സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എ.അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എസ്.ടി.യു.സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള, ട്രഷറര്‍ എം.എ.കരീം, വര്‍ക്കിംഗ് സെക്രട്ടറി യു. പോക്കര്‍, വൈസ് പ്രസിഡണ്ട് ജി. മാഹിന്‍ അബൂബക്കര്‍, സെക്രട്ടറിമാരായ അഡ്വ. പി.എം. ഹനീഫ, എം.പി.എം. സാലി, പി.എ. ഷാഹുല്‍ ഹമീദ്, ആതവനാട് മുഹമ്മദ്കുട്ടി, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, എ.ജി.സി. ബഷീര്‍, കെ.ഇ.എ. ബക്കര്‍, എം.അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ, മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഗോള്‍ഡന്‍അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി എം.അബ്ബാസ്, കാസര്‍കോട് മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, തൃക്കരിപ്പൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.കെ. ബാവ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞിചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ്, എം.എസ്.എഫ്.സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, ജില്ലാ പ്രസിഡണ്ട് സഹീര്‍ ആസിഫ്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവി, ബീഡിതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ട് മജീദ് തളങ്കര, അഷ്‌റഫ് ടാണ, മീനത്ത് മൊയ്തു, സി.പി. കുഞ്ഞഹമ്മദ് എന്‍.എ. റസാഖ്, സിദ്ദീഖ് ചെറിയേരി, എ.അഹമ്മദ് ഹാജി, ബി.കെ. അബ്ദുസമദ്, ടി.അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, ശരീഫ് കൊടവഞ്ചി,അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, മുംതാസ് സമീറ, ആയിശത്ത് താഹിറ, പി.എച്ച്. റംല, ഫരീദ സക്കീര്‍ അഹമ്മദ്, ടി.എ. മൂസ, എംകെ.അലി പ്രസംഗിച്ചു.
യാത്ര ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ പര്യടനം നടത്തും. കാലത്ത് 11 മണിക്ക് കാസര്‍കോട് മാര്‍ക്കറ്റ് പരിസരം, 2.00 ചട്ടഞ്ചാല്‍ ടൗണ്‍, 4.00 കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനം എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം അഞ്ച് മണിക്ക് തൃക്കരിപ്പൂരില്‍ സമാപിക്കും. 

എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ക്യാപ്റ്റനും ട്രഷറര്‍ എം.എ.കരീം വൈസ് ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള ഡയറക്ടറും വര്‍ക്കിംഗ് സെക്രട്ടറി യു. പോക്കര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ജാഥയില്‍ വൈസ് പ്രസിഡണ്ട് ജി. മാഹിന്‍ അബൂബക്കര്‍ കോ-ഓര്‍ഡിനേറ്ററും സെക്രട്ടറി സി.അബ്ദുല്‍ നാസര്‍ ഡെ- ഡയറക്ടറുമാണ്. 

സംസ്ഥാന ഭാരവാഹികളായ വണ്ടൂര്‍ ഹൈദരലി, അഡ്വ. എസ്.വി ഉസ്മാന്‍ കോയ, എം.എം. ഹമീദ്, കെ.ടി.കുഞ്ഞാന്‍, എം.എ. മുസ്തഫ, അഡ്വ.പി.എം. ഹനീഫ, സി. മൊയ്തീന്‍കുട്ടി, എം.പി.എം.സാലി, പി.എസ്.അബ്ദുല്‍ ജബ്ബാര്‍, പി.എ. ഷാഹുല്‍ ഹമീദ്, ആദവനാട് മുഹമ്മദ്കുട്ടി എന്നിവര്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.