Latest News

എസ്.ടി.യു. സംസ്ഥാന പ്രചാരണ യാത്ര ജനുവരി 6ന് ആരംഭിക്കും


കാസര്‍കോട്: മതേതര ഇന്ത്യക്കും തൊഴില്‍ സുരക്ഷക്കും എന്ന സന്ദേശവുമായി എസ്.ടി.യു.സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രചാരണ യാത്ര 2014 ജനുവരി ആറിന് ഉപ്പളയില്‍നിന്ന് ആരംഭിച്ച് 22 ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും യാത്രക്ക് സ്വീകരണങ്ങള്‍ നല്‍കും. എസ്.ടി.യു.സ്ഥാപക നേതാവും നിയമസഭാ സ്പീക്കറുമായിരുന്ന കെ.എം. സീതി സാഹിബിന്റെ സ്മരണക്കായി കോഴിക്കോട്ട് പണിയുന്ന എസ്.ടി.യു. സെന്ററിന്റെ ഫണ്ട് ശേഖരണവും യാത്രയില്‍ പൂര്‍ത്തീകരിക്കും.

മതേതര ഇന്ത്യ എന്ന മഹത്തായ യാഥാര്‍ത്ഥ്യത്തെ ശിഥിലമാക്കാന്‍ പ്രതിലോമശക്തികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ആസൂത്രിതമായ പ്രചാരണ തന്ത്രവുമായി പുറപ്പെട്ട ഇത്തരം ശക്തികളെ ജനാധിപത്യവിശ്വാസികളും തൊഴിലാളി സുഹൃത്തുക്കളും സംഘടിതമായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തെ മുഴുവന്‍ തൊഴിലാളികളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ചരിത്രപരമായ കടമ നിറവേറ്റാന്‍ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. 

തൊഴില്‍ സുരക്ഷ ഇന്ത്യയില്‍ കനത്ത ഭീഷണി നേരിടുകയാണ്.സ്ഥിരം തൊഴിലാളികള്‍ എന്ന സമ്പ്രദായം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ കനത്ത ഭീഷണിയില്‍പ്പെട്ട് അദ്ധ്വാനിക്കുന്നവന് നിത്യജീവിതം തന്നെ അസാദ്ധ്യമായിരിക്കുന്നു.ഈ അവസ്ഥക്ക് ശാശ്വത പരിഹാരം ഉണ്ടാകേണ്ടതാണ്. ഉത്തരവാദപ്പെട്ട തൊഴിലാളി പ്രസ്ഥാനം എന്ന നിലക്ക് രാഷ്ട്രത്തോടും ജനങ്ങളോടുമുള്ള എസ്.ടി.യു. വിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുവാനാണ് ഈ പ്രചാരണ യാത്ര.
ജനുവരി ആറിന് തിങ്കളാഴ്ച മൂന്ന് മണിക്ക് ഉപ്പള ടൗണില്‍ പ്രത്യേകം സജ്ജമാക്കുന്ന ബി.എം. മാഹിന്‍ ഹാജി നഗറില്‍ ചേരുന്ന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ യാത്ര ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ എ.അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിക്കും.മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ട്രഷറര്‍ പികെ.കെ. ബാവ, വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, കെ.എം. ഷാജി, അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി, എസ്.ടി.യു.സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള, ട്രഷറര്‍ എം.എ.കരീം, വര്‍ക്കിംഗ് സെക്രട്ടറി യു. പോക്കര്‍, മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, കര്‍ഷകസംഘം, പ്രവാസി ലീഗ്, കെ.എം.സി.സി., വനിതാ ലീഗ് സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പ്രസംഗിക്കും.
22 ന് തിരുവനന്തപുരത്ത് സമാപനം വ്യവസായ വകുപ്പ് മന്ത്രി പികെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ടും കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ്, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ വിവിധ ജില്ലാ സമാപനങ്ങളില്‍ പ്രസംഗിക്കും.
ജനുവരി ഏഴിന് യാത്ര കാസര്‍കോട് ജില്ലയില്‍ പര്യടനം നടത്തും. കാലത്ത് 11 മണിക്ക് കാസര്‍കോട് മാര്‍ക്കറ്റ് പരിസരം, 2.00 ചട്ടഞ്ചാല്‍ ടൗണ്‍, 4.00 കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനം എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം അഞ്ച് മണിക്ക് തൃക്കരിപ്പൂരില്‍ സമാപിക്കും. 

എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ക്യാപ്റ്റനും ട്രഷറര്‍ എം.എ.കരീം വൈസ് ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള ഡയറക്ടറും വര്‍ക്കിംഗ് സെക്രട്ടറി യു. പോക്കര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ജാഥയില്‍ വൈസ് പ്രസിഡണ്ട് ജി. മാഹിന്‍ അബൂബക്കര്‍ കോ-ഓര്‍ഡിനേറ്ററും സെക്രട്ടറി സി.അബ്ദുല്‍ നാസര്‍ ഡെ- ഡയറക്ടറുമാണ്.
സംസ്ഥാന ഭാരവാഹികളായ വണ്ടൂര്‍ ഹൈദരലി, അഡ്വ. എസ്.വി ഉസ്മാന്‍ കോയ, എം.എം. ഹമീദ്, കെ.ടി.കുഞ്ഞാന്‍, എം.എ. മുസ്തഫ, അഡ്വ.പി.എം. ഹനീഫ, സി. മൊയ്തീന്‍കുട്ടി,എം.പി.എം.സാലി, പി.എസ്.അബ്ദുല്‍ ജബ്ബാര്‍, പി.എ. ഷാഹുല്‍ ഹമീദ്, ആദവനാട് മുഹമ്മദ്കുട്ടി എന്നിവര്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും.
പത്രസമ്മേളനത്തില്‍ എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍, ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി, ട്രഷറര്‍ എ.അഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ട് ബി.കെ.അബ്ദുസമദ്, സെക്രട്ടറിമാരായ അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ശരീഫ് കൊടവഞ്ചി, പ്രചാരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് എടനീര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.