Latest News

വീട്ടുവാടക നല്‍കാനാവാത്തതിനാല്‍ 14 കാരിയെ 42 കാരനായ വീട്ടുടമയ്ക്ക് കെട്ടിച്ചുകൊടുത്തു

ബെയ്‌റൂട്ട്: വീട്ടുവാടക നല്‍കാനാവാത്തതിനാല്‍ പതിനാലുകാരിയായ മകളെ നാല്‍പ്പത്തിനാലുകാരനായ വീട്ടുടമയ്ക്ക് കെട്ടിച്ചുകൊടുത്തു. ലെബനനിലാണ് സംഭവം. സിറിയയില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ അമര്‍ എന്ന പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവമുണ്ടായത്. 

ഭൂപ്രഭുവായ ഒരാളുടെ വീട്ടിലാണ് അമറും കുടുംബവും വാടകയ്ക്ക് കഴിഞ്ഞിരുന്നത്. കുടിശ്ശിക നല്‍കാനാവാതെ വന്നതോടെ വീട്ടുടമതന്നെയാണ് ഒത്തുതീര്‍പ്പുഫോര്‍മുല മുന്നോട്ടുവച്ചത്. മറ്റ് വഴിയില്ലാതെ അമറിന്റെ രക്ഷിതാക്കള്‍ ഇതിന് സമ്മതം മൂളുകയായിരുന്നു. അടുത്തിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് അമര്‍ തന്റെ ദുരനുഭവം വിവരിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Marriage, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.