കൊച്ചി: കാമുകിയെ ഗുജറാത്തില്‍ നിന്നു നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച യുവാവിനോട് പെണ്‍കുട്ടി പ്രണയം നിഷേധിച്ചതിനെ തുടര്‍ന്നു യാത്രാചെലവുള്‍പ്പെടെയുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.
തിരുവനന്തപുരം സ്വദേശിയായ ഷിബിനോടാണ് 10,000 രൂപ പെണ്‍കുട്ടിക്കു നഷ്ടപരിഹാരമായി നല്‍കാന്‍ ജസ്റ്റിസുമാരായ ആന്റണി ഡൊമനിക്, അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
ഹരജിക്കാരന്‍ മറെറാരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇരുവരും 2013 മെയ് 25നു വിവാഹം ചെയ്യാന്‍ ശിവഗിരിയിലേക്കു പോകുംവഴി വര്‍ക്കല പോലിസ് പിടികൂടി പെണ്‍കുട്ടിയെ മാതാവിനൊപ്പം വിട്ടു. തുടര്‍ന്ന് ഗുജറാത്തിലുള്ള മാതാവിന്റെ സഹോദരന്റെ വീട്ടിലേക്കു പെണ്‍കുട്ടിയെ അയച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
പെണ്‍കുട്ടിയെ അന്വേഷിക്കേണ്ടതിനുള്ള ചെലവായി 10,000 രൂപ ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവയ്ക്കണമെന്നു കോടതി നിര്‍ദേശിച്ചു. പണം കെട്ടിവച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയത്.
കോടതിയിലെത്തിയ പെണ്‍കുട്ടി യുവാവ് സൂചിപ്പിച്ചപോലെ പ്രണയമില്ലെന്നും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ഗുജറാത്തില്‍ നിന്നുള്ള യാത്രാചെലവുള്‍പ്പെടെ 10,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment