Latest News

ലോകത്തിലെ ഏറ്റവും ക്രൂരയായ കൗമാരക്കാരി, പത്തൊന്‍പത് വയസ്സിനിടയില്‍ 22 കൊലപാതകങ്ങള്‍

ന്യൂയോര്‍ക്ക്: പത്തൊന്‍പത് വയസ്സിനിടയില്‍ 22 കൊലപാതകങ്ങള്‍. വിശദീകരണം ആരാഞ്ഞ പൊലീസിനോട് കൊലപാതകങ്ങള്‍ ഇനി എണ്ണിത്തിട്ടപ്പെടുത്താന്‍ വയ്യാത്തതിനാല്‍ നിര്‍ത്തിയെന്നുള്ള ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ മിറാന്‍ഡ ബാര്‍ബറ എന്ന 'ഭീകരിയായ കുട്ടിക്കൊലപാതകിയുടെ' കാര്യമാണ് പറഞ്ഞു വരുന്നത്.

ട്രോയ് ലാഫെരേര എന്ന വ്യക്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മിറാന്‍ഡയെ അറസ്റ്റ് ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. മിറാന്‍ഡയ്‌ക്കൊപ്പം മിറാന്‍ഡയയുടെ പുതിയ ഭര്‍ത്താവും അറസ്റ്റിലായിട്ടുണ്ട്. മാത്രമല്ല കൊലപാതകം എന്നത് തന്റെ അഭിവേശമാണെന്നുള്ള മിറാന്‍ഡയുടെ മൊഴിയും പൊലീസിനെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

അതേ സമയം സാത്താന്റെ ആരാധികയായതു കൊണ്ടാണ് മിറാന്‍ഡ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് സൂചന. 13 വയസ്സു മുതല്‍ കൊലപാതകങ്ങള്‍ ശീലമാക്കിയ മിറാന്‍ഡ അലക്‌സയിലെ ഒരു സാത്താന്‍ ആരാധന സംഘത്തിലും പങ്കാളിയാണെന്നും സൂചനയുണ്ട്.

എന്നാല്‍ തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കുന്നതിന്റെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസിനു നല്‍കിയ മൊഴിയില്‍ മിറാന്‍ഡ പറഞ്ഞു. എന്തായാലും മിറാന്‍ഡയ്ക്കും ഭര്‍ത്താവ് ഏലിയറ്റിനും വധശിക്ഷയില്‍ കുറഞ്ഞതൊന്നും ലഭിക്കാനിടയില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 22 Murder, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.