നീലേശ്വരം: ദുരൂഹ സാഹചര്യത്തില്‍ റബ്ബര്‍ തോട്ടത്തില്‍ കണ്ട ഭര്‍തൃമതിയെയും കാമുകനെയും കൈയ്യോടെ പിടികൂടി നീലേശ്വരം പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാക്കള്‍ക്ക് നിയമത്തെ കുറിച്ച് പോലീസിന്റെ ബോധവല്‍ക്കരണ ക്ലാസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കഴിഞ്ഞ ദിവസം ചായ്യോത്തെ റബ്ബര്‍ തോട്ടത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഗള്‍ഫുകാരന്റെ ഭാര്യയെയും കരാറുകാരായ കാമുകനെയും പ്രദേശത്തെ ചില യുവാക്കള്‍ പിടികൂടുകയായിരുന്നു. ഇതിനിടയില്‍ കരാറുകാരനെ പൊതിരെ തല്ലുകയും ചെയ്തു. രണ്ട് പേരെയും തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാക്കള്‍ അനാശാസ്യത്തിന് ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു.
എന്നാല്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ യുവാക്കളെ പോലീസ് സ്‌റ്റേഷനിലെ മുറിയിലേക്ക് കൂട്ടികൊണ്ടുപോകുകയും അനാശാസ്യത്തിന് കേസെടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും എവിടെ വെച്ചെങ്കിലും കൂടികാഴ്ച നടത്തുന്നതും സംസാരിക്കുന്നതും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും നിയമപരമായി കുറ്റമാണന്ന് കണക്കാക്കാനാകില്ലെന്ന സുപ്രീം കോടതി നീരിക്ഷണത്തെ അടിസ്ഥാനമാക്കി പോലീസ് വിശദമായ ക്ലാസെടുത്തതോടെ കാര്യങ്ങളെല്ലാം ശരിയാണെന്ന് സമ്മതിച്ച് യുവാക്കള്‍ തിരിച്ചുപോയി.
സദാചാര പോലീസ് ചമഞ്ഞവരുടെ അടിയേറ്റ് അവശനിലയിലായിരുന്ന കരാറുകാരനെ പോലീസ് തന്നെ അശുപത്രിയിലെത്തിച്ച് ചികിത്സക്ക് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment