Latest News

സ്‌കൂട്ടറില്‍ മീന്‍ ലോറിയിടിച്ച് എം.ബി.എ.വിദ്യാര്‍ത്ഥി മരിച്ചു

ഉപ്പള: ഉപ്പള നയാബസാറില്‍ സ്‌കൂട്ടറില്‍ മീന്‍ ലോറിയിടിച്ച് എം.ബി.എ.വിദ്യാര്‍ത്ഥി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പതിനൊന്നുമണിയോടെയാണ് അപകടമുണ്ടായത്.

ഹിദായത്ത് നഗറിലെ ബുള്ളറ്റ് മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ജംഷീദ്(24) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഉപ്പളയിലെ ബാര്‍ബര്‍ തൊഴിലാളിയും യുപി സ്വദേശിയുമായ ഹസീമി(24)നാണ് പരിക്കേറ്റത്. മംഗലാപുരത്തെ ശ്രീനിവാസ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ജംഷീദ്. പരിക്കേറ്റ ഹസീമിനെ ഉപ്പളയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉപ്പളയിലെ സുഹൃത്തിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ആവശ്യത്തിന് മേക്കപ്പ് സാധനങ്ങള്‍ വാങ്ങാന്‍ ജംഷീദ് ഹസീമിനെയും കൂട്ടി ബന്തിയോടേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്. ബീഫാത്വിമയാണ് മാതാവ്. പിതാവ് മുഹമ്മദ് കുഞ്ഞി പൂനയില്‍ ഹോട്ടല്‍ വ്യാപാരിയാണ്. വിദ്യാര്‍ത്ഥികളായ ജംഷാദ്, ജവാദ്, മഷൂദ എന്നിവര്‍ സഹോദരങ്ങളാണ്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.