കാഞ്ഞങ്ങാട്: കപ്പല്‍ അപകടത്തില്‍ മരണപ്പെട്ട ഉദുമ പടിഞ്ഞാര്‍ സ്വദേശി കൃഷ്ണചന്ദ്രയുടെ പേരില്‍ തുളുനാട് മാസിക ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ അവാര്‍ഡിന് ഉദിനൂര്‍ സുകുമാരന്‍ അര്‍ഹനായി. വിദ്യാഭ്യാസരംഗത്തെ സമഗ്ര സംഭാവന കണക്കാലെടുത്താണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കോളേജ് സ്ഥാപിച്ചത് ഉള്‍പ്പെടെ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവന നല്‍കിയിട്ടുണ്ട്. ഒരു പതിറ്റാണ്ടായി തൃക്കരിപ്പൂര്‍ ശ്രീനാരായണ വിദ്യാലയം നടത്തിവരുന്നുണ്ട്. ആറ് വര്‍ഷമായി കൊല്ലത്തെ എസ്.എന്‍.ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും ഇപ്പോള്‍ എസ്.എന്‍.ഡി.പി. യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറിയുമാണ്. രണ്ട് തവണ യോഗം ഇന്‍സ്‌പെക്ടിങ്ങ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 25 വര്‍ഷത്തോളമായി പത്രപ്രവര്‍ത്തകനുമാണ്.
സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തിന്റെ കാസര്‍കോട് ലേഖകനും മംഗളം പത്രത്തിന്റെ പ്രതിനിധിയുമാണ്. 1986 മുതല്‍ പത്രപ്രവര്‍ത്തന, സാമൂഹ്യ രംഗങ്ങളില്‍ സജീവമായ ഇദ്ദേഹത്തിന് രണ്ടുതവണ ജില്ലയിലെ മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ദീര്‍ഘകാലം ലേറ്റസ്റ്റ്, കേരള കൗമുദി പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment