Latest News

കളനാട് തുരങ്കത്തിനു സമീപം പിക്കപ്പ് വാന്‍ മറിഞ്ഞു, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

മേല്‍പറമ്പ് : ചന്ദ്രഗിരി കീഴൂരില്‍ റെയില്‍വേ തുരങ്കത്തിന് മുകളില്‍നിന്ന് പിക്അപ് ജീപ്പ് പാളത്തിലേക്കുവീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവര്‍ ദേളിയിലെ നാസര്‍(45), ആദൂര്‍ സ്വദേശി ഹമീദ്(18), ഷെറീഫ്(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഏഴിനാണ് അപകടം. കീഴൂര്‍ പടിഞ്ഞാറുള്ള പഴയ റെയില്‍വേ തുരങ്കത്തിന് മുകളില്‍നിന്ന് ചെങ്കുത്തായ ഇറക്കത്തിലൂടെ ജീപ്പ് പാളത്തിലേക്ക് മറിയുകയായിരുന്നു. ചെമ്പരിക്കഭാഗത്തുനിന്ന് മേല്‍പറമ്പിലേക്ക് പോവുകയായിരുന്നു ജീപ്പ്. നിയന്ത്രണംവിട്ട് 15 മീറ്ററോളം ഓടിയശേഷമാണ് താഴേക്കുമറിഞ്ഞത്. 110വര്‍ഷം പഴക്കമുള്ള തുരങ്കത്തില്‍ ഇത്തരമൊരപകടം ആദ്യത്തേതാണ്.

അപകടംനടന്ന ഉടന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. തുടര്‍ന്ന് നാട്ടുകാര്‍ ജീപ്പ് പാളത്തില്‍നിന്ന് മാറ്റി. പിന്നീട് ഫയര്‍ ഫോഴ്‌സെത്തി ക്രെയിനുപയോഗിച്ച് മുകളിലെത്തിച്ചു. അതിനിടെ റെയില്‍വേയുടെ പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടര്‍ പരിശോധനനടത്തി. അപകടത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള മലബാര്‍ എക്‌സ്​പ്രസ് 30മിനിട്ടും മംഗലാപുരം ഭാഗത്തേക്കുള്ള പരശുറാം എക്‌സ്​പ്രസ് 40മിനിട്ടും നിര്‍ത്തിയിട്ടു. പിന്നാലെയെത്തേണ്ട മറ്റു പല വണ്ടികളുടെയും സമയക്രമവും തെറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.