കാസര്‍കോട്: അയല്‍വീട്ടിലേക്ക് വെള്ളമെത്തിക്കാന്‍ പൈപ്പ് വലിച്ചത് ചോദ്യംചെയ്ത് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ എട്ടരക്കൊല്ലം കഠിനതടവും 20,000 രൂപ പിഴയും.
മുളിയാര്‍ വേങ്ങത്തടുക്കയിലെ വിനോദി(35)നെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ കോടതി-മൂന്ന് ജഡ്ജ് ഇ.ബി.രാജന്‍ ശിക്ഷിച്ചത്.
2011 ഏപ്രില്‍ 15നാണ് സംഭവം നടന്നത്. വിഷുദിനത്തില്‍ രാത്രി പത്തിന് മുളിയാര്‍ ബേര്‍ളത്തെ ഗീതാ ദാസിനെ വീട്ടിലെത്തി വെട്ടുകയായിരുന്നു. പിഴ അടച്ചാല്‍ ഗീതയ്ക്ക് നല്‍കണം. അടച്ചില്ലെങ്കില്‍ ഒരുകൊല്ലംകൂടി തടവ് അനുഭവിക്കണം. മൂന്നുകേസുകളിലായി എട്ടരക്കൊല്ലം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് അഞ്ചുകൊല്ലം തടവ് അനുഭവിച്ചാല്‍ മതി.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഗംഗാധരന്‍ കുട്ടമത്ത് ഹാജരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment